But when she delivered her, she said, "My Lord, I have delivered a female." And Allah was most knowing of what she delivered, and the male is not like the female. "And I have named her Mary, and I seek refuge for her in You and [for] her descendants from Satan, the expelled [from the mercy of Allah]." (Ali 'Imran [3] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ ആ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള് പറഞ്ഞു: ''എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്കുഞ്ഞിനെയാണല്ലോ- അവള് പ്രസവിച്ചത് ആരെയെന്ന് നന്നായറിയുന്നവനാണ് അല്ലാഹു-ആണ് പെണ്ണിനെപ്പോലെയല്ലല്ലോ. ആ കുഞ്ഞിന് ഞാന്‍ മര്‍യം എന്നു പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനപരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് രക്ഷിക്കാനായി ഞാനിതാ നിന്നിലഭയം തേടുന്നു.'' (ആലുഇംറാന് [3] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള് പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള് പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.
2 Mokhtasar Malayalam
അങ്ങനെ ഗർഭകാലം പൂർത്തിയാവുകയും, കുട്ടിയെ പ്രസവിക്കുകയും ചെയ്തപ്പോൾ --കുട്ടി ആണാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷയെങ്കിലും ജനിച്ചത് പെൺകുട്ടിയായിരുന്നു- അവർ പറഞ്ഞു: എൻ്റെ രക്ഷിതാവേ, ഞാൻ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. എന്നാൽ അല്ലാഹു അവൾ പ്രസവിച്ചതിനെപ്പറ്റി കൂടുതൽ അറിവുള്ളവനത്രെ. ആൺകുട്ടിയെ പോലെ ആയിരിക്കില്ല -ശക്തിയിലും സൃഷ്ടിപ്രകൃതിയിലും- ഒരു പെൺകുട്ടി. ഇവൾക്ക് ഞാൻ മർയം എന്ന് പേരിട്ടിരിക്കുന്നു. നിൻ്റെ കാരുണ്യത്തിൽ നിന്നും ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാൻ നിന്നിൽ അവളെ സുരക്ഷിതമായി ഏൽപ്പിക്കുകയും ചെയ്യുന്നു.