Fanaadat hul malaaa'ikatu wa huwa qaaa'imuny yusallee fil Mihraabi annal laaha yubashshiruka bi Yahyaa musaddiqam bi Kalimatim minal laahi wa saiyidanw wa hasooranw wa Nabiyyam minas saaliheen (ʾĀl ʿImrān 3:39)
So the angels called him while he was standing in prayer in the chamber, "Indeed, Allah gives you good tidings of John, confirming a word from Allah and [who will be] honorable, abstaining [from women], and a prophet from among the righteous." (Ali 'Imran [3] : 39)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അദ്ദേഹം 'മിഹ്റാബില്‍' പ്രാര്ഥിച്ചുകൊണ്ടു നില്‍ക്കെ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ''നിശ്ചയമായും അല്ലാഹു നിന്നെ യഹ്യായെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവില്‍നിന്നുള്ള വചനത്തെ സത്യപ്പെടുത്തുന്നവനായാണ് അവന് വരിക. അവന് നേതാവും ആത്മസംയമനം പാലിക്കുന്നവനും സദ്വൃത്തരില്‍പ്പെട്ട പ്രവാചകനുമായിരിക്കും.'' (ആലുഇംറാന് [3] : 39)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അദ്ദേഹം 'മിഹ്റാബി'ല്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നില്ക്കുമ്പോള് മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു 'വചന'ത്തെ ശരിവെക്കുന്നവനും[1] നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്.
[1] ഇവിടെ വചനം കൊണ്ടുള്ള വിവക്ഷ ഈസാ നബി(عليه السلام)യാണെന്നാണ് 45-ാം ആയത്ത് സൂചിപ്പിക്കുന്നത്. യഹ്യാ നബി(عليه السلام) ഈസാനബി(عليه السلام)യുടെ പ്രവാചകത്വത്തിന് സാക്ഷിയായിരുന്നു.
2 Mokhtasar Malayalam
അങ്ങനെ അദ്ദേഹം തൻ്റെ ആരാധനയുടെ സ്ഥലത്ത് പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുമ്പോൾ മലക്കുകൾ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: താങ്കൾക്ക് ജനിക്കാനിരിക്കുന്ന യഹ്'യാ എന്ന കുട്ടിയെപ്പറ്റി അല്ലാഹു താങ്കൾക്ക് സന്തോഷവാർത്ത അറിയിക്കുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള വചനമായ മർയമിൻറെ മകൻ ഈസായെ സത്യപ്പെടുത്തുന്നവനായിരിക്കും അദ്ദേഹം. മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി 'ഉണ്ടാകൂ' എന്ന അല്ലാഹുവിൻ്റെ വചനത്താൽ സൃഷ്ടിക്കപ്പെട്ട വ്യക്തിയാണ് ഈസാ (عليه السلام) എന്നത് കൊണ്ടാണ് അദ്ദേഹത്തെ വചനം എന്ന് വിശേഷിപ്പിച്ചത്. അറിവിലും ആരാധനയിലും തൻ്റെ ജനതയുടെ നേതാവും, സ്ത്രീകളെ സമീപിക്കുക എന്നതു പോലുള്ള ഭൗതികആഗ്രഹങ്ങളിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെക്കുന്നവനും, തൻ്റെ രക്ഷിതാവിനുള്ള ആരാധനയിൽ വ്യാപൃതനുമായിരിക്കും അദ്ദേഹം. അതോടൊപ്പം സജ്ജനങ്ങളിൽ പെട്ട ഒരു പ്രവാചകനും ആയിരിക്കും യഹ് യാ (عليه السلام).