He said, "My Lord, how will I have a boy when I have reached old age and my wife is barren?" He [the angel] said, "Such is Allah; He does what He wills." (Ali 'Imran [3] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സകരിയ്യാ ചോദിച്ചു: ''എന്റെ നാഥാ! എനിക്കെങ്ങനെ ഇനിയൊരു പുത്രനുണ്ടാകും? ഞാന്‍ കിഴവനായിക്കഴിഞ്ഞു. എന്റെ ഭാര്യയോ വന്ധ്യയും.'' അല്ലാഹു അറിയിച്ചു: ''അതൊക്കെ ശരി തന്നെ. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു.'' (ആലുഇംറാന് [3] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
2 Mokhtasar Malayalam
യഹ്യയെ കുറിച്ച് മലക്കുകൾ സന്തോഷവാർത്ത അറിയിച്ചപ്പോൾ സകരിയ്യാ (അ) പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആൺകുട്ടിയുണ്ടാവുക. എനിക്കാണെങ്കിൽ വാർദ്ധക്യമെത്തിക്കഴിഞ്ഞു. എൻറെ ഭാര്യയാണെങ്കിൽ സന്താനമുണ്ടാകാത്ത വന്ധ്യയാണു താനും! അല്ലാഹു പറഞ്ഞു: സാധാരണ സുപരിചിതമായതിന് വിപരീതമായി അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു എന്നത് പോലെയാണ് യഹ് യായുടെ സൃഷ്ടിപ്പും. കാരണം അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു. അവൻ്റെ മഹത്തരമായ യുക്തിയുടെയും അറിവിൻ്റെയും അടിസ്ഥാനത്തിൽ ഉദ്ദേശിക്കുന്നത് അവൻ പ്രവർത്തിക്കുന്നു.