Skip to main content

قُلْ يٰٓاَهْلَ الْكِتٰبِ تَعَالَوْا اِلٰى كَلِمَةٍ سَوَاۤءٍۢ بَيْنَنَا وَبَيْنَكُمْ اَلَّا نَعْبُدَ اِلَّا اللّٰهَ وَلَا نُشْرِكَ بِهٖ شَيْـًٔا وَّلَا يَتَّخِذَ بَعْضُنَا بَعْضًا اَرْبَابًا مِّنْ دُوْنِ اللّٰهِ ۗ فَاِنْ تَوَلَّوْا فَقُوْلُوا اشْهَدُوْا بِاَنَّا مُسْلِمُوْنَ  ( آل عمران: ٦٤ )

qul
قُلْ
Say
നീ പറയുക
yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
"O People (of) the Book!
വേദക്കാരേ
taʿālaw
تَعَالَوْا۟
Come
നിങ്ങള്‍ വരുവിന്‍
ilā kalimatin
إِلَىٰ كَلِمَةٍ
to a word
ഒരു വാക്കിലേക്ക്
sawāin
سَوَآءٍۭ
equitable
സമമായ
baynanā
بَيْنَنَا
between us
ഞങ്ങള്‍ക്കിടയില്‍
wabaynakum
وَبَيْنَكُمْ
and between you
നിങ്ങള്‍ക്കിടയിലും
allā naʿbuda
أَلَّا نَعْبُدَ
that not we worship
നാം ആരാധിക്കുകയില്ലെന്ന്
illā l-laha
إِلَّا ٱللَّهَ
except Allah
അല്ലാഹുവിനെയല്ലാതെ
walā nush'rika bihi
وَلَا نُشْرِكَ بِهِۦ
and not we associate partners with Him
അവനോട് നാം പങ്കു ചേര്‍ക്കുകയില്ല എന്നും
shayan
شَيْـًٔا
anything
യാതൊന്നിനെയും
walā yattakhidha
وَلَا يَتَّخِذَ
and not take
ആക്കുകയില്ലെന്നും
baʿḍunā
بَعْضُنَا
some of us
നമ്മില്‍ ചിലര്‍
baʿḍan
بَعْضًا
(to) others
ചിലരെ
arbāban
أَرْبَابًا
(as) lords
റബ്ബുകള്‍
min dūni l-lahi
مِّن دُونِ ٱللَّهِۚ
from" besides" Allah"
അല്ലാഹുവിന് പുറമെ
fa-in tawallaw
فَإِن تَوَلَّوْا۟
Then if they turn away
എന്നിട്ട് (എന്നാല്‍) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍
faqūlū
فَقُولُوا۟
then say
നിങ്ങള്‍ പറയുവിന്‍
ish'hadū
ٱشْهَدُوا۟
"Bear witness
നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ എന്ന്
bi-annā mus'limūna
بِأَنَّا مُسْلِمُونَ
that we (are) Muslims"
ഞങ്ങള്‍ മുസ്‌ലിംകളാകുന്നുവെന്ന്

Qul yaa Ahlal Kitaabi ta'aalaw ilaa Kalimatin sawaaa'im bainanaa wa bainakum allaa na'buda illal laaha wa laa nushrika bihee shai'anw wa laa yattakhiza ba'dunaa ba'dan arbaabam min doonil laah; fa in tawallaw faqoolush hadoo bi annaa muslimoon (ʾĀl ʿImrān 3:64)

English Sahih:

Say, "O People of the Scripture, come to a word that is equitable between us and you – that we will not worship except Allah and not associate anything with Him and not take one another as lords instead of Allah." But if they turn away, then say, "Bear witness that we are Muslims [submitting to Him]." (Ali 'Imran [3] : 64)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: ''അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.'' ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: ''ഞങ്ങള്‍ മുസ്‌ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക.'' (ആലുഇംറാന്‍ [3] : 64)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്[1] നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.[2]

[1] ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരുപോലെ അംഗീകരിക്കാവുന്ന ഒരു പൊതുതത്വത്തിലേക്ക് നിങ്ങള്‍ വരൂ എന്ന് വിവക്ഷ.
[2] സത്യത്തിന് സാക്ഷിയായിരിക്കാനും സത്യസന്ദേശം എത്തിച്ചു കൊടുക്കാനും മാത്രമേ ഒരു പ്രവാചകന് ബാധ്യതയുളളൂ. ആദര്‍ശം ആരുടെയും മേല്‍ അടിച്ചേല്‍പിക്കാന്‍ പ്രവാചകന്‍മാരും പ്രബോധകന്‍മാരും ബാധ്യസ്ഥരല്ല.