തീര്‍ച്ചയായും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കും, വിശ്വസിക്കുക തന്നെ വേണം (എന്ന്)
walatanṣurunnahu
وَلَتَنصُرُنَّهُۥۚ
and you must help him"
അദ്ദേഹത്തെ തീര്‍ച്ചയായും സഹായിക്കുകയും ചെയ്യും (ചെയ്യണം)
qāla
قَالَ
He said
അവന് പറഞ്ഞു
a-aqrartum
ءَأَقْرَرْتُمْ
"Do you affirm
നിങ്ങള്‍ സമ്മതിച്ച് (ഉറച്ച് പറഞ്ഞു. ഏറ്റ് പറഞ്ഞു)വോ
wa-akhadhtum
وَأَخَذْتُمْ
and take
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)യും ചെയ്തു(വോ)
ʿalā dhālikum
عَلَىٰ ذَٰلِكُمْ
on that (condition)
അതിനെക്കുറിച്ച്, അതിന്റെ പേരില്‍
iṣ'rī
إِصْرِىۖ
My Covenant
എന്റെ (എന്നോടുള്ള) ബാധ്യത (കരാര്‍, ഭാരം)
qālū
قَالُوٓا۟
They said
അവര്‍ പറഞ്ഞു
aqrarnā
أَقْرَرْنَاۚ
"We affirm"
ഞങ്ങള്‍ സമ്മതിച്ചു ഉറച്ചു പറഞ്ഞു
qāla
قَالَ
He said
അവന് പറഞ്ഞു
fa-ish'hadū
فَٱشْهَدُوا۟
"Then bear witness
എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍
wa-anā maʿakum
وَأَنَا۠ مَعَكُم
and I (am) with you
ഞാനും നിങ്ങളുടെകൂടെ
mina l-shāhidīna
مِّنَ ٱلشَّٰهِدِينَ
among the witnesses"
സാക്ഷികളിലുണ്ട്
Wa iz akhazal laahu meesaaqan Nabiyyeena lamaaa aataitukum min Kitaabinw wa Hikmatin summa jaaa'akum Rasoolum musaddiqul limaa ma'akum latu'minunna bihee wa latansurunnah; qaala 'aaqrartum wa akhaztum alaa zaalikum isree qaalooo aqrarnaa; qaala fashhadoo wa ana ma'akum minash shaahideen (ʾĀl ʿImrān 3:81)
And [recall, O People of the Scripture], when Allah took the covenant of the prophets, [saying], "Whatever I give you of the Scripture and wisdom and then there comes to you a messenger confirming what is with you, you [must] believe in him and support him." [Allah] said, "Have you acknowledged and taken upon that My commitment?" They said, "We have acknowledged it." He said, "Then bear witness, and I am with you among the witnesses." (Ali 'Imran [3] : 81)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഓര്‍ക്കുക: അല്ലാഹു പ്രവാചകന്മാരോടിങ്ങനെ ഉറപ്പ് വാങ്ങിയ സന്ദര്‍ഭം: ''ഞാന്‍ നിങ്ങള്‍ക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും നല്കി. പിന്നീട് നിങ്ങളുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൈവദൂതന് നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും വേണം.'' അല്ലാഹു അവരോടു ചോദിച്ചു: ''നിങ്ങളിതംഗീകരിക്കുകയും അതനുസരിച്ച് എന്നോടുള്ള കരാര്‍ ഒരു ബാധ്യതയായി ഏറ്റെടുക്കുകയും ചെയ്തില്ലേ?'' അവര്‍ അറിയിച്ചു: ''അതെ, ഞങ്ങളംഗീകരിച്ചിരിക്കുന്നു.'' അല്ലാഹു പറഞ്ഞു: ''എങ്കില്‍ നിങ്ങളതിന് സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായുണ്ട്.'' (ആലുഇംറാന് [3] : 81)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു പ്രവാചകന്മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന് നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന് (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന് പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നബിമാരിൽ നിന്ന് ശക്തമായ കരാർ വാങ്ങിയ സന്ദർഭം താങ്കൾ സ്മരിക്കുക. അല്ലാഹു അവരോട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് അവതരിപ്പിച്ച വേദഗ്രന്ഥവും പഠിപ്പിച്ച വിജ്ഞാനവും ഏതുതന്നെ ആയിരുന്നാലും, നിങ്ങളിലോരോരുത്തരും എത്രയെല്ലാം ഉന്നതമായ പദവിയിലും സ്ഥാനത്തിലും എത്തിയാലും, നിങ്ങളുടെ പക്കലുള്ള വേദത്തെയും വിജ്ഞാനത്തെയും ശരിവെച്ചുകൊണ്ട് ഒരു റസൂൽ -മുഹമ്മദ് നബി (സ) യാണ് ഇവിടെ ഉദ്ദേശം- നിങ്ങളുടെ അടുത്ത് വന്നാൽ തീർച്ചയായും നിങ്ങൾ അദ്ദേഹം കൊണ്ടുവന്നതിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ പിൻപറ്റി സഹായിക്കുകയും ചെയ്യേണ്ടതാണ്! നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തിൽ ഞാനുമായി ശക്തമായ കരാർ സ്വീകരിക്കുകയും ചെയ്തിരിക്കുന്നുവോ? അവർ പറഞ്ഞു: അതെ! ഞങ്ങൾ അക്കാര്യം അംഗീകരിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു: എങ്കിൽ നിങ്ങൾ നിങ്ങൾക്കു തന്നെയും, നിങ്ങളുടെ ജനസമൂഹങ്ങൾക്കും സാക്ഷികളായിരിക്കുക. നിങ്ങളുടെയും അവരുടെയും മേൽ -നിങ്ങളോടൊപ്പം- ഞാനും സാക്ഷിയാകുന്നു.