In it are clear signs [such as] the standing place of Abraham. And whoever enters it [i.e., the Haram] shall be safe. And [due] to Allah from the people is a pilgrimage to the House – for whoever is able to find thereto a way. But whoever disbelieves [i.e., refuses] – then indeed, Allah is free from need of the worlds. (Ali 'Imran [3] : 97)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന് നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്. (ആലുഇംറാന് [3] : 97)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്. ആര് അവിടെ പ്രവേശിക്കുന്നുവോ അവന് നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു.
2 Mokhtasar Malayalam
ആ ഭവനത്തിൻ്റെ ശ്രേഷ്ഠതയും മഹത്വവും ബോധ്യപ്പെടുത്തുന്ന അനേകം ദൃഷ്ടാന്തങ്ങൾ അവിടെയുണ്ട്. അവിടെ നടക്കുന്ന ഹജ്ജിൻ്റെ കർമ്മങ്ങളും ആരാധനകളും ഉദാഹരണം. കഅ്ബയുടെ മതിൽ കെട്ടിയുയർത്തുന്ന വേളയിൽ ഇബ്രാഹീം നിലയുറപ്പിച്ച കല്ല് ആ അടയാളങ്ങളിൽ പെട്ടതാണ്. ആ ഭവനത്തിൽ ആരെങ്കിലും പ്രവേശിച്ചാൽ അവൻ്റെ ഭയം നീങ്ങുമെന്നതും, യാതൊരു ഉപദ്രവവും അവനെ ബാധിക്കില്ലെന്നതും അതിൽ പെട്ട മറ്റൊരു അടയാളമാണ്. ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കുക എന്ന ഉദ്ദേശത്തോടെ ഈ ഭവനത്തെ ലക്ഷ്യം വെച്ച് തീർത്ഥയാത്ര നടത്തുക എന്നത് അവിടേക്ക് എത്തിപ്പെടാൻ സാധിക്കുന്ന എല്ലാ മനുഷ്യർക്കും അല്ലാഹുവിനോടുള്ള നിർബന്ധ ബാധ്യതയത്രെ. ആര് ഹജ്ജ് എന്ന നിർബന്ധ ആരാധനാ കർമ്മത്തെ നിഷേധിച്ചോ തീർച്ചയായും അല്ലാഹു ആ കാഫിറിൽ നിന്നും, സർവ്വ ലോകരിൽ നിന്നും അങ്ങേയറ്റം ധന്യനത്രെ.