Wa min Aayaatiheee anyyursilar riyaaha mubashshi raatinw wa li yuzeeqakum mir rahmatihee wa litajriyal fulku bi amrihee wa litabtaghoo min fadlihee wa la'allakum tashkuroon (ar-Rūm 30:46)
And of His signs is that He sends the winds as bringers of good tidings and to let you taste His mercy [i.e., rain] and so the ships may sail at His command and so you may seek of His bounty, and perhaps you will be grateful. (Ar-Rum [30] : 46)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സന്തോഷസൂചകമായി കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അവന്റെ അനുഗ്രഹം നിങ്ങളെ ആസ്വദിപ്പിക്കുക; അവന്റെ ഹിതാനുസൃതം കപ്പല്‍ സഞ്ചരിക്കുക; അവന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ക്കു അന്നം തേടാനവസരമുണ്ടാവുക; അങ്ങനെ നിങ്ങള്‍ നന്ദിയുള്ളവരായിത്തീരുക; ഇതിനെല്ലാം വേണ്ടിയാണത്. (അര്‍റൂം [30] : 46)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് അനുഭവിപ്പിക്കാന്‍ വേണ്ടിയും, തന്റെ കല്പനപ്രകാരം കപ്പല്‍ സഞ്ചരിക്കുവാന്‍ വേണ്ടിയും, തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയും അവന് കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ ശക്തിയും അവൻ്റെ ഏകത്വവും ബോധ്യപ്പെടുത്തുന്ന മഹത്തരമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് അവൻ കാറ്റിനെ അയക്കുന്നു എന്നത്. അത് മനുഷ്യർക്ക് മഴ പെയ്യാനായിരിക്കുന്നു എന്ന സന്തോഷവാർത്ത നൽകുന്നു. ജനങ്ങളേ! മഴക്ക് ശേഷം ഉണ്ടാകുന്ന പച്ചപ്പിലൂടെയും സമൃദ്ധിയിലൂടെയും അവൻ്റെ കാരുണ്യം നിങ്ങൾക്ക് ആസ്വദിപ്പിക്കുന്നതിനും, അല്ലാഹുവിൻ്റെ ഉദ്ദേശം അനുസരിച്ച് കപ്പലുകൾ സമുദ്രത്തിലൂടെ സഞ്ചരിക്കുകയും, നിങ്ങൾ സമുദ്രത്തിലൂടെ അല്ലാഹുവിൻ്റെ ഔദാര്യം അന്വേഷിച്ചു കൊണ്ട് കച്ചവടത്തിനായി സഞ്ചരിക്കുന്നതിനും വേണ്ടി (അവൻ കാറ്റുകളെ അയക്കുന്നു). അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി പ്രകടിപ്പിക്കുകയും, അങ്ങനെ അവൻ നിങ്ങൾക്ക് (അനുഗ്രഹങ്ങൾ) വർദ്ധിപ്പിച്ചു നൽകുകയും ചെയ്തേക്കാം.