And We have already sent messengers before you to their peoples, and they came to them with clear evidences; then We took retribution from those who committed crimes, and incumbent upon Us was support of the believers. (Ar-Rum [30] : 47)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്കുമുമ്പു നാം നിരവധി ദൂതന്മാരെ അവരുടെ ജനതയിലേക്ക് അയച്ചിട്ടുണ്ട്. അവര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തുചെന്നു. അപ്പോള്‍ പാപം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാരം ചെയ്തു. സത്യവിശ്വാസികളെ സഹായിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്. (അര്‍റൂം [30] : 47)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിനക്ക് മുമ്പ് പല ദൂതന്മാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. എന്നിട്ട് വ്യക്തമായ തെളിവുകളും കൊണ്ട് അവര്‍ (ദൂതന്മാര്) അവരുടെയടുത്ത് ചെന്നു. അപ്പോള്‍ കുറ്റകരമായ നിലപാട് സ്വീകരിച്ചവരുടെ കാര്യത്തില്‍ നാം ശിക്ഷാനടപടി സ്വീകരിച്ചു. വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപ് റസൂലുകളെ അവരവരുടെ സമൂഹങ്ങളിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. അങ്ങനെ അവർ തങ്ങളുടെ സമൂഹത്തിലേക്ക് അവരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളും പ്രമാണങ്ങളുമായി ചെല്ലുകയുണ്ടായി. അപ്പോൾ അവരുടെ ദൂതന്മാർ കൊണ്ടു വന്നതിനെ ആ സമൂഹങ്ങൾ നിഷേധിച്ചു തള്ളി. അങ്ങനെ, തിന്മകൾ ചെയ്തു കൂട്ടിയവരോട് നാം പകരം വീട്ടുകയും, അവരെയെല്ലാം നമ്മുടെ ശിക്ഷ കൊണ്ട് നശിപ്പിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ ദൂതന്മാരെയും അവരിൽ വിശ്വസിച്ചവരെയും നാശത്തിൽ നിന്ന് നാം രക്ഷപ്പെടുത്തി. (അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും) വിശ്വസിച്ചവരെ രക്ഷപ്പെടുത്തുകയും, അവരെ സഹായിക്കുകയും ചെയ്യുക എന്നത് നാം നമ്മുടെ മേൽ ബാധ്യതയാക്കിയ കാര്യമാകുന്നു.