So observe the effects of the mercy of Allah – how He gives life to the earth after its lifelessness. Indeed, that [same one] will give life to the dead, and He is over all things competent. (Ar-Rum [30] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നോക്കൂ; ദിവ്യാനുഗ്രഹത്തിന്റെ വ്യക്തമായ അടയാളങ്ങള്‍. ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം അവനെങ്ങനെയാണ് ജീവസ്സുറ്റതാക്കുന്നത്. സംശയമില്ല; അതുചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന് എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. (അര്‍റൂം [30] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവന് അതിന് ജീവന് നല്‍കുന്നത്? തീര്‍ച്ചയായും അത് ചെയ്യുന്നവന് മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന് ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു തൻ്റെ അടിമകൾക്ക് മേൽ കാരുണ്യമായി ചൊരിയുന്ന മഴയുടെ അനന്തരഫലങ്ങൾ നോക്കുക! എങ്ങനെയാണ് ഉണങ്ങി വരണ്ടു കിടന്നിരുന്ന ഭൂമിയിൽ മഴക്ക് ശേഷം വ്യത്യസ്തങ്ങളായ ചെടികൾ അതിൽ മുളപ്പിച്ചു കൊണ്ട് അതിന് അവൻ ജീവൻ നൽകിയതെന്ന് നോക്കുക. ആ ഉണങ്ങിയ ഭൂമിയെ ജീവനുള്ളതാക്കിയവൻ മരിച്ചവരെ ജീവനുള്ളവരായി ഉയിർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യുന്നതാണ്. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. യാതൊരു കാര്യവും അവന് അസാധ്യമാവുകയില്ല.