O mankind, fear your Lord and fear a Day when no father will avail his son, nor will a son avail his father at all. Indeed, the promise of Allah is truth, so let not the worldly life delude you and be not deceived about Allah by the Deceiver [i.e., Satan]. (Luqman [31] : 33)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരു പിതാവിനും തന്റെ മകന് ഒരുപകാരവും ചെയ്യാനാവാത്ത, ഒരു മകന്നും തന്റെ പിതാവിന് ഒട്ടും പ്രയോജനപ്പെടാത്ത ഒരു നാളിനെ നിങ്ങള്‍ ഭയപ്പെടുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഒരു കൊടും ചതിയനും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. (ലുഖ്മാന് [31] : 33)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.
2 Mokhtasar Malayalam
ജനങ്ങളേ! നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ -അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവന് വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും- സൂക്ഷിക്കുക. ഒരു പിതാവിന് തൻ്റെ മകനെയോ, മകന് പിതാവിനെയോ ഒട്ടും സഹായിക്കാൻ കഴിയാത്ത ഒരു ദിവസത്തെ ശിക്ഷയെ നിങ്ങൾ ഭയക്കുകയും ചെയ്യുക. തീർച്ചയായും (പ്രവർത്തനങ്ങൾക്ക്) പ്രതിഫലം നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം സ്ഥിരപ്പെട്ടതാകുന്നു; അത് സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ഇഹലോകജീവിതം അതിലെ ദേഹേഛകളാലും വിനോദങ്ങളാലും നിങ്ങളെ വഞ്ചനയിൽ പെടുത്താതിരിക്കട്ടെ. അല്ലാഹു നിങ്ങളോട് പുലർത്തുന്ന ക്ഷമയും, നിങ്ങളുടെ ശിക്ഷ വൈകിപ്പിക്കുന്നതും മുതലെടുത്തു കൊണ്ട് പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!