Or do they say, "He invented it"? Rather, it is the truth from your Lord, [O Muhammad], that you may warn a people to whom no warner has come before you [so] perhaps they will be guided. (As-Sajdah [32] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതല്ല; ഇത് അദ്ദേഹം കെട്ടിച്ചമച്ചുവെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍; ഇതു നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണ്. നിനക്കു മുമ്പ് ഒരു മുന്നറിയിപ്പുകാരനും വന്നിട്ടില്ലാത്ത ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. അവര്‍ നേര്‍വഴിയിലായേക്കാമല്ലോ. (അസ്സജദ [32] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? അല്ല, അത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത[1] ഒരു ജനതക്ക് താക്കീത് നല്കുവാന് വേണ്ടിയത്രെ അത്. അവര്‍ സന്മാര്ഗം പ്രാപിച്ചേക്കാം.
[1] അറബികളിലേക്ക് (അല്ലെങ്കില്‍ ഖുറൈശികളിലേക്ക്) മുഹമ്മദ് നബി(ﷺ)ക്ക് മുമ്പ് പ്രവാചകന്മാര് നിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഈ വചനവും 'യാസീന്‍' 6-ാം വചനവും വ്യക്തമാക്കുന്നു.
2 Mokhtasar Malayalam
തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവരായ ഇക്കൂട്ടർ പറയുന്നു: മുഹമ്മദ് തൻ്റെ രക്ഷിതാവിൻ്റെ മേൽ കെട്ടിച്ചമച്ചതാകുന്നു ഇത്, തീർച്ച. എന്നാൽ അവർ പറഞ്ഞതു പോലെയല്ല കാര്യം. എന്നാൽ അതാകുന്നു സത്യം; അതിൽ യാതൊരു സംശയവുമില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിൽ നിന്ന് താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടതാകുന്നു ഇത്. താങ്കൾക്ക് മുൻപ് ഒരു ദൂതനും വന്നിട്ടില്ലാത്ത ഒരു സമൂഹത്തെ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്നതിനത്രെ അത്. അങ്ങനെ അവർ സത്യത്തിലേക്ക് മാർഗദർശനം തേടുകയും, അതിനെ പിൻപറ്റുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തേക്കാം.