It is Allah who created the heavens and the earth and whatever is between them in six days; then He established Himself above the Throne. You have not besides Him any protector or any intercessor; so will you not be reminded? (As-Sajdah [32] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആറു നാളുകളിലായി ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നെയവന് സിംഹാസനസ്ഥനായി. അവനൊഴികെ നിങ്ങള്‍ക്കൊരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? (അസ്സജദ [32] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട് അവന് സിംഹാസനത്തിൽ ആരോഹണം ചെയ്തു. അവന്നു പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച് ഗ്രഹിക്കുന്നില്ലേ?
2 Mokhtasar Malayalam
അല്ലാഹു; അവനാകുന്നു ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ളതിനെയും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചത്. കണ്ണിമ വെട്ടുന്നതിനെക്കാൾ കുറഞ്ഞ സമയം കൊണ്ട് അവയെ സൃഷ്ടിക്കാൻ അവൻ കഴിവുള്ളവനാണ്. (അവയെ സൃഷ്ടിച്ചതിനു) ശേഷം അവൻ തൻ്റെ സിംഹാസനത്തിന് മേൽ -അവൻ്റെ മഹത്വത്തിന് യോജിച്ച രൂപത്തിൽ- ആരോഹിതനാവുകയും ചെയ്തു. ജനങ്ങളേ! അവന് പുറമെ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ ഒരു രക്ഷാധികാരിയോ, നിങ്ങളുടെ രക്ഷിതാവിങ്കൽ ശുപാർശ പറയുവാൻ ഒരു ശുപാർശകനോ നിങ്ങൾക്കില്ല. അപ്പോൾ നിങ്ങൾ ചിന്തിക്കുന്നില്ലേ?! അങ്ങനെ നിങ്ങളെ സൃഷ്ടിച്ചവനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനോടൊപ്പം മറ്റാരെയും ആരാധിക്കാതിരിക്കുകയും ചെയ്യുന്നില്ലേ?!