Li yajziyal aahus saadiqeena bisidqihim wa yu'azzibal munaafiqeena in shaaa'a aw yatooba 'alaihim; innal laaha kaana Ghafoorar Raheemaa (al-ʾAḥzāb 33:24)
That Allah may reward the truthful for their truth and punish the hypocrites if He wills or accept their repentance. Indeed, Allah is ever Forgiving and Merciful. (Al-Ahzab [33] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യസന്ധര്‍ക്ക് തങ്ങളുടെ സത്യതക്കുള്ള പ്രതിഫലം നല്‍കാനാണിത്. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ കപടവിശ്വാസികളെ ശിക്ഷിക്കാനും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. (അല്‍അഹ്സാബ് [33] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവാന്മാര്ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്കുവാന് വേണ്ടി. അവന് ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു
2 Mokhtasar Malayalam
അല്ലാഹുവുമായി ചെയ്ത കരാറിൽ സത്യസന്ധത പാലിച്ചും, തങ്ങളുടെ കരാർ പൂർത്തീകരിച്ചു കൊണ്ടും സത്യസന്ധത പുലർത്തിയവർക്ക് അല്ലാഹു പ്രതിഫലം നൽകാൻ വേണ്ടിയാണത്. കരാറുകൾ കാറ്റിൽ പറത്തിയ കപടവിശ്വാസികളെ -അല്ലാഹു ഉദ്ദേശിക്കുന്നെങ്കിൽ- അവരുടെ നിഷേധത്തിൽ നിന്ന് പശ്ചാത്തപിക്കാൻ കഴിയുന്നതിന് മുൻപ് മരിപ്പിക്കുന്നതിലൂടെ ശിക്ഷിക്കുന്നതിനും, അല്ലെങ്കിൽ അവർക്ക് പശ്ചാത്തപിക്കാൻ അവസരം നൽകുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതിന് വേണ്ടിയുമത്രെ അത്. തൻ്റെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമത്രെ (റഹീം) അല്ലാഹു.