Turjee man tashaaa'u minhunna wa tu'weee ilaika man tashaaa'u wa manibta ghaita mimman 'azalta falaa junaaha 'alaik; zaalika adnaaa an taqarra a'yunuhunna wa laa yahzanna wa yardaina bimaa aataitahunna kulluhunn; wal laahu ya'lamu maa fee quloo bikum; wa kaanal laahu 'Aleeman haleemaa (al-ʾAḥzāb 33:51)
You, [O Muhammad], may put aside whom you will of them or take to yourself whom you will. And any that you desire of those [wives] from whom you had [temporarily] separated – there is no blame upon you [in returning her]. That is more suitable that they should be content and not grieve and that they should be satisfied with what you have given them – all of them. And Allah knows what is in your hearts. And ever is Allah Knowing and Forbearing. (Al-Ahzab [33] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഭാര്യമാരില്‍ നിന്ന് നിനക്കിഷ്ടമുള്ളവരെ നിനക്കകറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ അടുപ്പിച്ചുനിര്‍ത്താം. ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയശേഷം അടുപ്പിച്ചു നിര്‍ത്തുന്നതിലും നിനക്കു കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്കു നല്‍കിയതില്‍ അവര്‍ തൃപ്തരാകാനും ഏറ്റവും പറ്റിയതിതാണ്. നിങ്ങളുടെ മനസ്സിനകത്തുളളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനാണ്. ഏറെ സഹനമുള്ളവനും അവന് തന്നെ. (അല്‍അഹ്സാബ് [33] : 51)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം.[1] നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല.[2] അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക് നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.
[1] അത്യവശ്യമായി വരുമ്പോള്‍ സഹശയനത്തിന്റെ കാര്യത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ നബി(ﷺ)ക്ക് പ്രത്യേകം അനുവാദമുണ്ടായിരുന്നു എന്ന് ഈ ആയത്തില്‍ നിന്ന് ഗ്രഹിക്കാമെങ്കിലും ഊഴം നിലനിര്‍ത്താന്‍ നബി(സ) മരണം വരെ ശ്രദ്ധിച്ചിരുന്നു. [2] നബി(ﷺ) ആഗ്രഹിക്കുന്ന പക്ഷം ഒരിക്കല്‍ സഹശയനം നിര്‍ത്തിവെച്ച ഭാര്യമാരുടെ കാര്യത്തില്‍ അത് പുനഃസ്ഥാപിക്കാമെന്നും വിവാഹമോചനം ചെയ്ത ഭാര്യയെ തിരിച്ചെടുക്കാമെന്നും ഈ ആയത്തില്‍ നിന്ന് ഗ്രഹിക്കാം.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ഭാര്യമാരിൽ താങ്കൾ ഉദ്ദേശിക്കുന്നവർക്കുള്ള (സഹവാസ) വിഹിതം താങ്കൾക്ക് പിന്തിക്കുകയും, അവരോടൊപ്പം രാത്രി വീടു കൂടാതിരിക്കുകയുമാകാം. അവരിൽ നിന്ന് താങ്കൾ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്നവർക്കൊപ്പം താങ്കൾക്ക് രാത്രി കഴിയുകയുമാകാം. താങ്കൾ പിന്തിപ്പിച്ചവരിൽ നിന്ന് ആരെയെങ്കിലും ചേർത്തു പിടിക്കാൻ ആവശ്യപ്പെട്ടാൽ അതിൽ താങ്കൾക്ക് മേൽ യാതൊരു തെറ്റുമില്ല. ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും (കാര്യങ്ങളിൽ) വിശാലതയുണ്ടാകുന്നതുമാണ് താങ്കളുടെ ഭാര്യമാരുടെ കണ്ണുകൾക്ക് ഏറ്റവും കുളിർമയേകുക. താങ്കൾ അവർക്കെല്ലാം നൽകിയതിൽ അവർ തൃപ്തിയടയാനും (അതാണ് നല്ലത്). കാരണം (ഇതോടെ) താങ്കൾ നിർബന്ധമായ ഒരു കാര്യം ഉപേക്ഷിക്കുകയോ, ആരുടെയെങ്കിലും അവകാശം നൽകുന്നതിൽ അവരോട് പിശുക്ക് കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് അവർക്ക് ബോധ്യപ്പെടും. അല്ലയോ പുരുഷന്മാരേ! നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് -ഭാര്യമാരിൽ ചിലരോടില്ലാത്ത, മറ്റു ചിലരോടുള്ള ചായ്'വ്- അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു തൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ നന്നായി അറിയുന്നവനാകുന്നു (അലീം); അവൻ അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവൻ ഏറെ ക്ഷമാശീലനുമാകുന്നു (ഹലീം); അവരെ ഉടനടി അവൻ ശിക്ഷിക്കുകയില്ല. അവർ ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുവാൻ വേണ്ടി.