Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَكُوْنُوْا كَالَّذِيْنَ اٰذَوْا مُوْسٰى فَبَرَّاَهُ اللّٰهُ مِمَّا قَالُوْا ۗوَكَانَ عِنْدَ اللّٰهِ وَجِيْهًا ۗ   ( الأحزاب: ٦٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O you who believe! O you who believe! O you who believe!
ഹേ വിശ്വസിച്ചവരേ
lā takūnū
لَا تَكُونُوا۟
(Do) not be
നിങ്ങള്‍ ആകരുതു
ka-alladhīna
كَٱلَّذِينَ
like those who
യാതൊരു കൂട്ടരെപ്പോലെ
ādhaw mūsā
ءَاذَوْا۟ مُوسَىٰ
annoyed Musa
അവര്‍ മൂസായെ ശല്യപ്പെടുത്തി
fabarra-ahu l-lahu
فَبَرَّأَهُ ٱللَّهُ
then Allah cleared him then Allah cleared him
എന്നിട്ടദ്ദേഹത്തെ അല്ലാഹു ഒഴിവാക്കി, നിരപരാധിയാക്കി
mimmā qālū
مِمَّا قَالُوا۟ۚ
of what they said
അവര്‍ പറഞ്ഞതില്‍നിന്നു
wakāna
وَكَانَ
And he was
അദ്ദേഹമായിരുന്നുതാനും
ʿinda l-lahi
عِندَ ٱللَّهِ
near Allah
അല്ലാഹുവിന്‍റെ അടുക്കല്‍
wajīhan
وَجِيهًا
honorable
പ്രമുഖന്‍

yaa aiyuhal lazeena aamanoo las takoonoo kalla zeena aazaw Moosaa fa barra ahul laahu mimmmaa qaaloo; wa kaana 'indal laahi wajeehaa (al-ʾAḥzāb 33:69)

English Sahih:

O you who have believed, be not like those who abused Moses; then Allah cleared him of what they said. And he, in the sight of Allah, was distinguished. (Al-Ahzab [33] : 69)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, നിങ്ങള്‍ മൂസാക്കു മനോവിഷമമുണ്ടാക്കിയവരെപ്പോലെയാകരുത്. പിന്നെ അല്ലാഹു അദ്ദേഹത്തെ അവരുടെ ദുരാരോപണങ്ങളില്‍നിന്ന് മോചിപ്പിച്ചു. അദ്ദേഹം അല്ലാഹുവിന്റെയടുത്ത് അന്തസ്സുള്ളവനാണ്. (അല്‍അഹ്സാബ് [33] : 69)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌.[1] എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു.[2] അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.

[1] നബി(ﷺ)യുടെ പ്രവര്‍ത്തനങ്ങളില്‍ ആക്ഷേപത്തിന് പഴുത് തേടി നടക്കുന്ന കപടന്മാരുടെ മാര്‍ഗ്ഗം സത്യവിശ്വാസികള്‍ സ്വീകരിക്കരുതെന്ന് അല്ലാഹു തെര്യപ്പെടുത്തുന്നു.
[2] മൂസാ നബി (عليه السلام) ഏറെ ലജ്ജയുള്ള വ്യക്തിയായിരുന്നു. ലജ്ജ കാരണത്താൽ ഇസ്രാഈല്യർ ചെയ്തിരുന്നതു പോലെ ജനങ്ങളുടെ കൂടെ പരസ്യമായി അവിടുന്ന് (عليه السلام) കുളിച്ചിരുന്നില്ല. ആ മഹാനായ നബി(عليه السلام)യുടെ ഈ വിശിഷ്ടമായ സ്വഭാവത്തെ മറ്റൊരു നിലക്കായിരുന്നു അവർ നോക്കിക്കണ്ടത്. ചില ശാരീരികവൈകല്യങ്ങളുള്ളതിനാലാണ് മൂസാ (عليه السلام) ഇപ്രകാരം പെരുമാറുന്നത് എന്ന് അവരിൽ ചിലർ പ്രചരിപ്പിച്ചു. ആ ആരോപണം അവർക്കിടയിൽ വലിയ പ്രചാരം നേടി. എന്നാൽ അല്ലാഹു മൂസാ നബി(عليه السلام)യെ അതിൽ നിന്ന് മുക്തനാക്കി. അവിടുന്ന് (عليه السلام) കുളിക്കാൻ വേണ്ടി തന്റെ വസ്ത്രങ്ങൾ ഒരു കല്ലിനു മുകളിൽ ഊരിവെച്ചിരുന്നു. അപ്പോൾ ആ കല്ല് വസ്ത്രവും കൊണ്ട് ഓടുകയുണ്ടായി. മൂസാ (عليه السلام) കല്ലിന്റെ പിന്നാലെ ഓടി, ഇസ്രാഈല്യർ കൂടിനിന്നിരുന്ന ഒരു സദസിനരികെ എത്തുകയുണ്ടായി. പരിപൂർണമായ ശരീരപ്രകൃതിയുള്ള മൂസാ നബി(عليه السلام)യെ മുഴുവനായി അവർ കണ്ടു. അങ്ങനെ ആ പ്രചാരണം തെറ്റായിരുന്നുവെന്ന് അവർക്ക് ബോധ്യമായി. ഈ സംഭവമാണ് ഈ ആയത്തിൽ സൂചിപ്പിക്കുന്നതെന്ന് ഇമാം ബുഖാരി ഉദ്ദരിച്ച ഹദീഥിൽ (340[1] വന്നിട്ടുണ്ട്.