O you who have believed, remember the favor of Allah upon you when armies came to [attack] you and We sent upon them a wind and armies [of angels] you did not see. And ever is Allah, of what you do, Seeing. (Al-Ahzab [33] : 9)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ; അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: നിങ്ങള്‍ക്കു നേരെ കുറേ പടയാളികള്‍ പാഞ്ഞടുത്തു. അപ്പോള്‍ അവര്‍ക്കെതിരെ നാം കൊടുങ്കാറ്റയച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത സൈന്യത്തെയുമയച്ചു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു. (അല്‍അഹ്സാബ് [33] : 9)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക.[1] അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.
[1] ഹിജ്റ 5-ാം വര്‍ഷത്തില്‍ ഖുറൈശികളും സഖ്യകക്ഷികളും ചേര്‍ന്ന് 10000 പേര് വരുന്ന ഒരു വന്‍സൈന്യം മദീന വളഞ്ഞ് മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റിയാണ് സൂചന. അഹ്സാബ് യുദ്ധം എന്ന പേരിലും ഖന്ദഖ് യുദ്ധം എന്ന പേരിലും ഈ സംഭവം അറിയപ്പെടുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങളോർക്കുക. നിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് മദീനയിലേക്ക് നിഷേധികളുടെ സൈന്യങ്ങൾ എത്തിച്ചേരുകയും, അവർക്ക് കപടവിശ്വാസികളും യഹൂദരും പിന്തുണ നൽകുകയും ചെയ്ത വേളയിൽ നാം അവരുടെ നേർക്ക് ഒരു കാറ്റയച്ചു. നബി -ﷺ- ക്ക് സഹായമായി അല്ലാഹു നിശ്ചയിച്ച 'സ്വബാ കാറ്റ്' (കിഴക്കൻ കാറ്റ്) ആകുന്നു അത്. നിങ്ങൾ കാണാത്ത മലക്കുകളുടെ സൈന്യത്തെയും നാം നിയോഗിച്ചു. അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചവർ ഒന്നിനും കഴിയാതെ ഭയന്ന് പിന്തിരിഞ്ഞോടുകയും ചെയ്തു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്കു നൽകുന്നതുമാണ്.