But today [i.e., the Day of Judgement] you do not hold for one another [the power of] benefit or harm, and We will say to those who wronged, "Taste the punishment of the Fire, which you used to deny." (Saba [34] : 42)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അന്ന് നിങ്ങളിലാര്‍ക്കും പരസ്പരം ഗുണമോ ദോഷമോ ചെയ്യാനാവില്ല. അക്രമം കാണിച്ചവരോട് നാമിങ്ങനെ പറയും: ''നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരകത്തീയിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക.'' (സബഅ് [34] : 42)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകയാല്‍ അന്ന് നിങ്ങള്‍ക്ക് അന്യോന്യം ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവുണ്ടായിരിക്കുന്നതല്ല. അക്രമം ചെയ്തവരോട് നിങ്ങള്‍ നിഷേധിച്ചു തള്ളിക്കൊണ്ടിരുന്ന ആ നരക ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക എന്ന് നാം പറയുകയും ചെയ്യും.
2 Mokhtasar Malayalam
(എല്ലാവരും) ഒരുമിച്ചു കൂട്ടപ്പെടുകയും, വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന ദിവസം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെട്ടവർ തങ്ങളെ ആരാധിച്ചിരുന്നവർക്ക് എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവരോട് നാം പറയും: നിങ്ങൾ ഇഹലോകത്തായിരിക്കെ നിഷേധിച്ചു കൊണ്ടിരുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക!