وَلَوْ تَرٰىٓ اِذْ فَزِعُوْا فَلَا فَوْتَ وَاُخِذُوْا مِنْ مَّكَانٍ قَرِيْبٍۙ ( سبإ: ٥١ )
Wa law taraaa iz fazi'oo falaa fawta wa ukhizoo mim makaanin qareeb (Sabaʾ 34:51)
English Sahih:
And if you could see when they are terrified but there is no escape, and they will be seized from a place nearby. (Saba [34] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പരിഭ്രാന്തരായിത്തീരുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍! അന്ന് അവര്‍ക്ക് ഒരു നിലക്കും രക്ഷപ്പെടാനാവില്ല. ഏറ്റവുമടുത്ത സ്ഥലത്തുവെച്ചുതന്നെ അവരെ പിടികൂടും. (സബഅ് [34] : 51)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അവര്‍ (സത്യനിഷേധികള്‍) പരിഭ്രാന്തരായിപോയ സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍[1] എന്നാല്‍ അവര്‍ (പിടിയില്‍ നിന്ന്) ഒഴിവാകുകയില്ല. അടുത്ത സ്ഥലത്ത് നിന്ന് തന്നെ അവര്‍ പിടിക്കപ്പെടും.
[1] സത്യവിശ്വാസികളുടെ ജൈത്രയാത്ര കാണുമ്പോഴുള്ള പരിഭ്രമമാകാം ഉദ്ദേശ്യം. മരണം ആസന്നമാകുമ്പോഴുള്ള പരിഭ്രമമാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.