وَقَدْ كَفَرُوْا بِهٖ مِنْ قَبْلُۚ وَيَقْذِفُوْنَ بِالْغَيْبِ مِنْ مَّكَانٍۢ بَعِيْدٍۚ ( سبإ: ٥٣ )
Wa qad kafaroo bihee min qablu wa yaqzifoona bilghaibi mim makaanim ba'eed (Sabaʾ 34:53)
English Sahih:
And they had already disbelieved in it before and would assault the unseen from a place far away. (Saba [34] : 53)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നേരത്തെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞതാണല്ലോ. കാര്യം നേരിട്ടറിയാതെ ഏറെ ദൂരെനിന്ന് അവര്‍ ദുരാരോപണം നടത്തുകയായിരുന്നു. (സബഅ് [34] : 53)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
മുമ്പ് അവര്‍ അതില്‍ അവിശ്വസിച്ചതായിരുന്നു. വിദൂരസ്ഥലത്ത് നിന്ന് നേരിട്ടറിയാതെ അവര്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.[1]
[1] പ്രവാചക(ﷺ)ന്റെ വ്യക്തിത്വത്തെ നേരിട്ടറിയാതെ അവിടുത്തേക്കെതിരെ അവര്‍ ദുരാരോപണങ്ങള്‍ നടത്തിയിരുന്നു. അവരുടെ പ്രത്യക്ഷ ജ്ഞാനത്തിന് അതീതമായ പരലോകത്തെപ്പറ്റി പറഞ്ഞപ്പോള്‍ നബി(ﷺ)യെ അവര്‍ പുച്ഛിച്ചിരുന്നു.