And prevention will be placed between them and what they desire, as was done with their kind before. Indeed, they were in disquieting doubt [i.e., denial]. (Saba [34] : 54)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇപ്പോള്‍ ഇവര്‍ക്കും ഇവര്‍ ആഗ്രഹിക്കുന്നതിനുമിടയില്‍ തടസ്സം സൃഷ്ടിക്കുന്ന തിരശ്ശീല വീണുകഴിഞ്ഞിരിക്കുന്നു. ഇവരുടെ മുന്‍ഗാമികളായ കക്ഷികള്‍ക്കും സംഭവിച്ചത് ഇതുതന്നെ. തീര്‍ച്ചയായും അവര്‍ അവിശ്വാസമുളവാക്കുന്ന സംശയത്തിലായിരുന്നു. (സബഅ് [34] : 54)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ മുമ്പ് അവരുടെ പക്ഷക്കാരെക്കൊണ്ട് ചെയ്തതുപോലെത്തന്നെ അവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കാര്യത്തിനുമിടയില്‍ തടസ്സം സൃഷ്ടിക്കപ്പെട്ടു.[1] തീര്‍ച്ചയായും അവര്‍ അവിശ്വാസജനകമായ സംശയത്തിലായിരുന്നു.
[1] പരലോകത്തെത്തിയാൽ ഇഹലോകത്തേക്കുള്ള തിരിച്ചുപോക്ക് പിന്നെ സാധ്യമല്ല.
2 Mokhtasar Malayalam
അങ്ങനെ ഐഹിക സുഖസൗകര്യങ്ങളിൽ നിന്നും, തങ്ങൾ ചെയ്തു പോയ നിഷേധത്തിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നതിൽ നിന്നും, നരകത്തിൽ നിന്ന് രക്ഷപ്പെടുന്നതിൽ നിന്നും, ഇഹലോകത്തേക്ക് മടങ്ങിപ്പോകുന്നതിൽ നിന്നും അവർ തടയപ്പെട്ടു. അവർക്ക് മുൻപ് നിഷേധിച്ചു തള്ളിയ, അവരോട് സമാനരായ മുൻസമുദായങ്ങളോടും ഇപ്രകാരം തന്നെയാണ് ചെയ്യപ്പെട്ടത്. തീർച്ചയായും അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടു വന്ന അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിനോടും, പുനരുത്ഥാനത്തിലുള്ള വിശ്വാസത്തോടും കടുത്ത സംശയത്തിലായിരുന്നു അവർ. (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്ക് എത്തിക്കുന്ന സംശയമായിരുന്നു അത്.