And it is Allah who sends the winds, and they stir the clouds, and We drive them to a dead land and give life thereby to the earth after its lifelessness. Thus is the resurrection. (Fatir [35] : 9)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കാറ്റുകളെ അയച്ചുകൊണ്ടിരിക്കുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അത് മേഘത്തെ തള്ളിനീക്കുന്നു. പിന്നീട് നാമതിനെ മൃതമായ നാട്ടിലേക്ക് നയിക്കുന്നു. അതുവഴി നാം ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം ജീവനുള്ളതാക്കുന്നു. അവ്വിധം തന്നെയാണ് ഉയിര്ത്തെഴുന്നേല്പും. (ഫാത്വിര് [35] : 9)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്ത്തെഴുന്നേല്പ്.
2 Mokhtasar Malayalam
അല്ലാഹുവാകുന്നു കാറ്റിനെ അയച്ചവൻ. അങ്ങനെ ആ കാറ്റ് മേഘങ്ങളെ ഇളക്കി വിടുകയും, ആ മേഘങ്ങളെ ചെടികളില്ലാത്ത ഒരു നാട്ടിലേക്ക് നാം തെളിക്കുകയും ചെയ്തു. അങ്ങനെ അതിലെ വെള്ളം കൊണ്ട് ഉണങ്ങിക്കിടന്നിരുന്ന ഭൂമിയെ നാം ജീവനുള്ളതാക്കുകയും, അതിൽ ചെടികൾ മുളപ്പിക്കുകയും ചെയ്തു. നിർജ്ജീവമായി കിടന്ന ഈ ഭൂമിയെ അതിന് ശേഷം അതിൽ മുളച്ചു പൊന്തിയ ചെടികളിലൂടെ ജീവനുള്ളതാക്കിയതു പോലെയായിരിക്കും അന്ത്യനാളിൽ മരിച്ചവർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.