Skip to main content

قَالُوْٓا اِنَّا تَطَيَّرْنَا بِكُمْۚ لَىِٕنْ لَّمْ تَنْتَهُوْا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُمْ مِّنَّا عَذَابٌ اَلِيْمٌ   ( يس: ١٨ )

qālū
قَالُوٓا۟
They said
അവര്‍ പറഞ്ഞു
innā taṭayyarnā
إِنَّا تَطَيَّرْنَا
"Indeed we [we] see an evil omen
ഞങ്ങള്‍ ശകുനപ്പിഴവില്‍ (ലക്ഷണക്കേടില്‍) ആയിരിക്കുന്നു
bikum
بِكُمْۖ
from you
നിങ്ങള്‍ നിമിത്തം
la-in lam tantahū
لَئِن لَّمْ تَنتَهُوا۟
If not you desist
നിശ്ചയമായും നിങ്ങള്‍ വിരമിക്കുന്നില്ലെങ്കില്‍
lanarjumannakum
لَنَرْجُمَنَّكُمْ
surely we will stone you
ഞങ്ങള്‍ നിങ്ങളെ കല്ലേറു നടത്തുക (എറിഞ്ഞാട്ടുക) തന്നെ ചെയ്യും
walayamassannakum
وَلَيَمَسَّنَّكُم
and surely will touch you
നിങ്ങള്‍ക്കു തീര്‍ച്ചയായും ബാധിക്കുക (സ്പര്‍ശിക്കുക)യും ചെയ്യും
minnā
مِّنَّا
from us
ഞങ്ങളില്‍ നിന്നു
ʿadhābun alīmun
عَذَابٌ أَلِيمٌ
a punishment painful"
വേദനയേറിയ ശിക്ഷ

Qaaloo innaa tataiyarnaa bikum la'il-lam tantahoo lanar jumannakum wa la-yamassan nakum minnaa 'azaabun aleem (Yāʾ Sīn 36:18)

English Sahih:

They said, "Indeed, we consider you a bad omen. If you do not desist, we will surely stone you, and there will surely touch you, from us, a painful punishment." (Ya-Sin [36] : 18)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ ജനം പറഞ്ഞു: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ദുശ്ശകുനമായാണ് കാണുന്നത്. നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.'' (യാസീന്‍ [36] : 18)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു.[1] നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും.

[1] അന്ധവിശ്വാസികളുടെ സമൂഹങ്ങളിലേക്ക് സത്യത്തിന്റെ സന്ദേശവുമായി ചെല്ലുന്നവരെ 'കുരുത്തം കെട്ടവ'രായിട്ടാണ് ബഹുജനം എക്കാലത്തും ഗണിച്ചുപോന്നിട്ടുള്ളത്. ഈ 'കുരുത്തംകെട്ടവരെ' തങ്ങളുടെ നാട്ടില്‍ ജീവിക്കാനനുവദിച്ചാല്‍ ദൈവങ്ങളുടെ ശാപകോപങ്ങള്‍ക്ക് തങ്ങള്‍ വിധേയരാകുമെന്ന് അവര്‍ ഭയപ്പെടുന്നു.