Skip to main content

وَضَرَبَ لَنَا مَثَلًا وَّنَسِيَ خَلْقَهٗۗ قَالَ مَنْ يُّحْيِ الْعِظَامَ وَهِيَ رَمِيْمٌ   ( يس: ٧٨ )

waḍaraba
وَضَرَبَ
And he sets forth
അവനുണ്ടാക്കി (സമര്‍പ്പിച്ചു)
lanā mathalan
لَنَا مَثَلًا
for Us an example
നമുക്കു ഒരു ഉപമ
wanasiya
وَنَسِىَ
and forgets
അവന്‍ മറക്കുകയും ചെയ്തു
khalqahu
خَلْقَهُۥۖ
his (own) creation
തന്റെ സൃഷ്ടിപ്പിനെ
qāla
قَالَ
He says
അവന്‍ പറഞ്ഞു, പറയുന്നു
man yuḥ'yī
مَن يُحْىِ
"Who will give life
ആര്‍ ജീവിപ്പിക്കും
l-ʿiẓāma
ٱلْعِظَٰمَ
(to) the bones
അസ്ഥി (എല്ലു)കളെ
wahiya
وَهِىَ
while they
അവ ആയിരിക്കെ
ramīmun
رَمِيمٌ
(are) decomposed?"
തുരുമ്പല്‍, ജീര്‍ണ്ണിച്ചതു

Wa daraba lanaa maslanw-wa nasiya khalqahoo qaala mai-yuhyil'izaama wa hiya rameem (Yāʾ Sīn 36:78)

English Sahih:

And he presents for Us an example and forgets his [own] creation. He says, "Who will give life to bones while they are disintegrated?" (Ya-Sin [36] : 78)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവന്‍ നമുക്ക് ഉപമചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചുകഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്? (യാസീന്‍ [36] : 78)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു.[1] തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ചുപോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്‌?

[1] ദ്രവിച്ച അസ്ഥിശകലങ്ങള്‍ പുനഃസംഘടിപ്പിച്ച് ഒരു മനുഷ്യനെ പുനഃസൃഷ്ടിക്കാന്‍ ആര്‍ക്കുകഴിയുമെന്ന് ചോദിക്കുന്നവര്‍ സര്‍വശക്തനായ അല്ലാഹുവെ നിസ്സഹായരും ദുര്‍ബലരുമായ മനുഷ്യരോട് ഉപമിക്കുകയാണ് ചെയ്യുന്നത്. കഴിവുകെട്ട സൃഷ്ടികളെപ്പറ്റിയുള്ള അതേ വീക്ഷണമാണ് പ്രപഞ്ചനാഥനെപ്പറ്റിയും അവര്‍ക്കുള്ളത്.