[We said], "O David, indeed We have made you a successor upon the earth, so judge between the people in truth and do not follow [your own] desire, as it will lead you astray from the way of Allah." Indeed, those who go astray from the way of Allah will have a severe punishment for having forgotten the Day of Account. (Sad [38] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു പറഞ്ഞു: ''അല്ലയോ ദാവൂദ്, നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ നമ്മുടെ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം ഭരണം നടത്തുക. തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അവര്‍ വിചാരണ നാളിനെ മറന്നു കളഞ്ഞതിനാലാണിത്.'' (സ്വാദ് [38] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു ഭരണാധികാരിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്ന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്.
2 Mokhtasar Malayalam
ഹേ ദാവൂദ്! നിന്നെ നാം ഭൂമിയിൽ നിയമങ്ങളും മതപരവും ഭൗതികവുമായ വിധികളും നടപ്പിലാക്കുന്ന ഒരു ഖലീഫ (ഭരണാധികാരി) ആക്കിയിരിക്കുന്നു. അതിനാൽ ജനങ്ങൾക്കിടയിൽ നീ നീതിപൂർവ്വം വിധിക്കുക. അവർക്കിടയിൽ വിധി നടപ്പിലാക്കുന്നതിൽ ദേഹേഛയെ നീ പിൻപറ്റരുത്. അങ്ങനെ കുടുംബബന്ധമോ സൗഹൃദമോ കാരണത്താൽ ആരിലേക്കെങ്കിലും ചാഞ്ഞു പോവുകയോ, ശത്രുത കാരണത്താൽ ആർക്കെങ്കിലും എതിരെയാവുകയോ അരുത്. അങ്ങനെ സംഭവിച്ചാൽ ഈ ദേഹേഛ അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് നിന്നെ വഴിതെറ്റിച്ചു കളയും. തീർച്ചയായും അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് വഴിപിഴക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്. വിചാരണയുടെ ദിവസം അവർ മറന്നു പോയത് കാരണത്താലാണത്. അവർക്കതിനെ കുറിച്ചുള്ള സ്മരണയും, അതിൽ നിന്നുള്ള ഭയവും ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ ദേഹേഛകളിലേക്ക് അവർ ചാഞ്ഞു പോകില്ലായിരുന്നു.