Then is he who will shield with his face the worst of the punishment on the Day of Resurrection [like one secure from it]? And it will be said to the wrongdoers, "Taste what you used to earn." (Az-Zumar [39] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തനിക്കു നേരെ വരുന്ന കഠിനശിക്ഷയെ തന്റെ മുഖം കൊണ്ടു തടുക്കേണ്ടിവരുന്നവന്റെ സ്ഥിതിയോ? അതിക്രമികളോട് അന്ന് പറയും: ''നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതത്രയും നിങ്ങള്‍തന്നെ ആസ്വദിച്ചുകൊള്ളുക.'' (അസ്സുമര്‍ [39] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട് തടുക്കേണ്ടിവരുന്ന ഒരാള്‍ (അന്ന് നിര്‍ഭയനായിരിക്കുന്നവനെപ്പോലെ ആകുമോ?) നിങ്ങള്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക എന്ന് അക്രമികളോട് പറയപ്പെടുകയും ചെയ്യും.
2 Mokhtasar Malayalam
അല്ലാഹു നേർമാർഗത്തിലേക്ക് നയിക്കുകയും, ഇഹലോകത്ത് (നന്മകളിലേക്ക്) വഴിനടത്തുകയും, പരലോകത്ത് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ത ഒരാൾ, (അല്ലാഹുവിനെ) നിഷേധിക്കുകയും, തൻ്റെ നിഷേധത്തിലായിരിക്കെ മരണപ്പെടുകയും, അങ്ങനെ കൈകളും കാലുകളും ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയിൽ നരകത്തിൽ അല്ലാഹു പ്രവേശിപ്പിക്കുകയും ചെയ്തവനെ പോലെയാകുമോ?! തൻ്റെ മുഖം കൊണ്ടല്ലാതെ നരകാഗ്നിയെ അവന് തടുക്കാൻ കഴിയുന്നില്ല. മുഖം കുത്തിയാണ് അവൻ നരകത്തിൽ വീണിരിക്കുന്നത്. കുഫ്റും പാപങ്ങളും മുഖേന സ്വദേഹങ്ങളോടുതന്നെ അക്രമം ചെയ്തവരോട് ആക്ഷേപസ്വരത്തിൽ പറയപ്പെടും: നിങ്ങൾ സമ്പാദിച്ച കുഫ്റും തിന്മകളും ആസ്വദിച്ചുകൊള്ളുക. ഇതാണ് നിങ്ങൾക്കുള്ള പ്രതിഫലം.