Innaa anzalnaa 'alaikal Kitaaba linnaasi bilhaqq; famanih tadaa falinafsihee wa man dalla fa innamaa yadillu 'alaihaa wa maaa anta 'alaihim biwakeel (az-Zumar 39:41)
Indeed, We sent down to you the Book for the people in truth. So whoever is guided – it is for [the benefit of] his soul; and whoever goes astray only goes astray to its detriment. And you are not a manager [i.e., authority] over them. (Az-Zumar [39] : 41)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സംശയമില്ല; മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്. വല്ലവനും വഴികേടിലായാല് അതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല. (അസ്സുമര്‍ [39] : 41)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും നാം മനുഷ്യര്‍ക്ക് വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്റെ മേല്‍ ഇറക്കിത്തന്നിരിക്കുന്നു. ആകയാല്‍ വല്ലവനും സന്മാര്ഗം സ്വീകരിച്ചാല്‍ അത് അവന്റെ ഗുണത്തിന് തന്നെയാണ്. വല്ലവനും വഴിപിഴച്ചു പോയാല്‍ അവന് വഴിപിഴച്ചു പോകുന്നതിന്റെ ദോഷവും അവന് തന്നെ. നീ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങൾക്ക് വേണ്ടി -അവരെ താങ്കൾ താക്കീത് ചെയ്യേണ്ടതിനായി- സത്യപ്രകാരമുള്ള ഖുർആൻ താങ്കളുടെ മേൽ നാം ഇറക്കിത്തന്നിരിക്കുന്നു. അപ്പോൾ ആരെങ്കിലും സന്മാർഗം സ്വീകരിച്ചാൽ അതിൻ്റെ ഉപകാരം അവന് തന്നെയാകുന്നു. അവൻ സന്മാർഗത്തിലായാൽ അല്ലാഹുവിന് അതിൽ യാതൊരു ഉപകാരവും ഇല്ല; കാരണം, അവൻ (എല്ലാ ഉപകാരത്തിൽ നിന്നും) ധന്യതയുള്ളവനാകുന്നു. ആരെങ്കിലും വഴികേടിലായാൽ അതിൻ്റെ ഉപദ്രവവും അവന് തന്നെയാകുന്നു. അല്ലാഹുവിന് യാതൊരു ഉപദ്രവവും അതു കൊണ്ട് ഉണ്ടാവുകയില്ല. അവരോട് സന്മാർഗം സ്വീകരിക്കൂ എന്ന് നിർബന്ധിക്കാൻ അവരുടെ കൈകാര്യകർത്താവൊന്നുമല്ല താങ്കൾ. (ജനങ്ങൾക്ക്) എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ടത് അവർക്ക് എത്തിച്ചു കൊടുക്കുക എന്നത് മാത്രമേ താങ്കളുടെ മേൽ ബാധ്യതയുള്ളൂ.