If you disbelieve – indeed, Allah is Free from need of you. And He does not approve for His servants disbelief. And if you are grateful, He approves [i.e., likes] it for you; and no bearer of burdens will bear the burden of another. Then to your Lord is your return, and He will inform you about what you used to do. Indeed, He is Knowing of that within the breasts. (Az-Zumar [39] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ നന്ദികേട് കാട്ടുകയാണെങ്കില്‍, സംശയമില്ല; അല്ലാഹു നിങ്ങളുടെയൊന്നും ആശ്രയമാവശ്യമില്ലാത്തവനാണ്. എന്നാല്‍ തന്റെ ദാസന്മാരുടെ നന്ദികേട് അവനൊട്ടും ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അതുകാരണം നിങ്ങളോടവന്‍ സംതൃപ്തനായിത്തീരും. സ്വന്തം പാപഭാരമല്ലാതെ ആരും അപരന്റെ ഭാരം ചുമക്കുകയില്ല. പിന്നീട് നിങ്ങളുടെ നാഥന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അപ്പോഴവന് നിങ്ങളെ വിവരമറിയിക്കും. നെഞ്ചകങ്ങളിലുള്ളതൊക്കെയും നന്നായറിയുന്നവനാണവന്‍. (അസ്സുമര്‍ [39] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് മുക്തനാകുന്നു. തന്റെ ദാസന്മാര് നന്ദികേട് കാണിക്കുന്നത് അവന് തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവന് സംതൃപ്തനായിരിക്കുന്നതാണ്. പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അപ്പോള്‍ അവന് നിങ്ങളെ വിവരം അറിയിക്കുന്നതാണ്. തീര്‍ച്ചയായും അവന് ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.
2 Mokhtasar Malayalam
ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ നിഷേധിക്കുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങളുടെ വിശ്വാസത്തിൽ നിന്ന് ധന്യനാണ് (അവന് നിങ്ങളുടെ വിശ്വാസത്തിൻ്റെ ആവശ്യമില്ല). നിങ്ങളുടെ നിഷേധം അവനൊരു ഉപദ്രവവും വരുത്തി വെക്കുകയുമില്ല. നിങ്ങളുടെ നിഷേധത്തിൻ്റെ ദോഷഫലം നിങ്ങളിലേക്ക് തന്നെയാണ് മടങ്ങി വരിക. തൻ്റെ അടിമകൾ അവനെ നിഷേധിക്കുകയെന്നത് അല്ലാഹു തൃപ്തിപ്പെടുന്നുമില്ല. അവനവരോട് നിഷേധികളാവാൻ കൽപ്പിക്കുകയില്ല. കാരണം, അല്ലാഹു ഒരിക്കലും മ്ലേഛതകളും തിന്മകളും കൽപ്പിക്കുന്നവനല്ല. നിങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയും, അവനിൽ വിശ്വസിക്കുകയുമാണെങ്കിൽ നിങ്ങളുടെ നന്ദി അവൻ തൃപ്തിപ്പെടുകയും, അതിനവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും. ആരും മറ്റൊരാളുടെയും തിന്മകൾ വഹിക്കുകയില്ല. മറിച്ച്, ഒരോരുത്തരും അവരവരുടെ പ്രവർത്തനങ്ങളാൽ പണയം വെക്കപ്പെട്ടവരാണ്. ശേഷം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് അന്ത്യനാളിൽ നിങ്ങൾ മടങ്ങുക. അപ്പോൾ നിങ്ങൾ ഇഹലോകത്ത് ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ച് അവൻ നിങ്ങളെ അറിയിക്കുകയും, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.