And you will see the angels surrounding the Throne, exalting [Allah] with praise of their Lord. And it will be judged between them in truth, and it will be said, "[All] praise to Allah, Lord of the worlds." (Az-Zumar [39] : 75)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മലക്കുകള്‍ തങ്ങളുടെ നാഥനെ വാഴ്ത്തിയും കീര്‍ത്തനം ചെയ്തും സിംഹാസനത്തിനു ചുറ്റും അണിനിരന്നതായി നിനക്കു കാണാം. അപ്പോള്‍ ജനത്തിനിടയില്‍ നീതിപൂര്‍വമായ വിധിത്തീര്‍പ്പുണ്ടാകും. 'പ്രപഞ്ച നാഥനായ അല്ലാഹുവിന് സ്തുതി'യെന്ന് പറയപ്പെടുകയും ചെയ്യും. (അസ്സുമര്‍ [39] : 75)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിച്ചുകൊണ്ട് സിംഹാസനത്തിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധികല്‍പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും.
2 Mokhtasar Malayalam
സാക്ഷ്യം വഹിക്കപ്പെടുന്ന പ്രസ്തുത ദിനത്തിൽ മലക്കുകൾ അല്ലാഹുവിൻ്റെ സിംഹാസനത്തെ വലയം ചെയ്തിരിക്കും. അവർ അല്ലാഹുവിന് അനുയോജ്യമല്ലാത്ത -നിഷേധികളുടെ ജൽപ്പനങ്ങളിൽ നിന്ന്- അവനെ പരിശുദ്ധപ്പെടുത്തുന്നുണ്ടായിരിക്കും. സർവസൃഷ്ടികൾക്കുമിടയിൽ അല്ലാഹു നീതിപൂർവ്വം വിധി കൽപ്പിക്കും. അങ്ങനെ ആദരിക്കപ്പെടേണ്ടവർ ആദരിക്കപ്പെടുകയും, ശിക്ഷിക്കപ്പെടേണ്ടവർ ശിക്ഷിക്കപ്പെടുകയും ചെയ്യും. '(അല്ലാഹുവിൽ) വിശ്വസിച്ചവരായ ദാസന്മാർക്ക് കാരുണ്യവും, നിഷേധികൾക്ക് ശിക്ഷയും വിധിച്ചു എന്നതിൽ സർവ്വ സൃഷ്ടികളുടെയും രക്ഷിതാവിന് എല്ലാ സ്തുതികളും' എന്ന് പറയപ്പെടും.