And when adversity touches man, he calls upon his Lord, turning to Him [alone]; then when He bestows on him a favor from Himself, he forgets Him whom he called upon before, and he attributes to Allah equals to mislead [people] from His way. Say, "Enjoy your disbelief for a little; indeed, you are of the companions of the Fire." (Az-Zumar [39] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മനുഷ്യന് വല്ല വിപത്തും ബാധിച്ചാല്‍ അവന് തന്റെ നാഥങ്കലേക്ക് താഴ്മയോടെ മടങ്ങി അവനോട് പ്രാര്‍ഥിക്കുന്നു. പിന്നീട് അല്ലാഹു തന്നില്‍നിന്നുള്ള അനുഗ്രഹം പ്രദാനം ചെയ്താല്‍ നേരത്തെ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്ന കാര്യംതന്നെ അവന് മറന്നുകളയുന്നു. ദൈവമാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കാനായി അവന് അല്ലാഹുവിന് സമന്മാരെ സങ്കല്പിക്കുകയും ചെയ്യുന്നു. പറയുക: ''അല്പകാലം നീ നിന്റെ സത്യനിഷേധവുമായി സുഖിച്ചുകൊള്ളുക. സംശയമില്ല; നീ നരകാവകാശികളില്‍ പെട്ടവന് തന്നെ.'' (അസ്സുമര്‍ [39] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മനുഷ്യന് വല്ല വിഷമവും ബാധിച്ചാല്‍ അവന് തന്റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാര്‍ത്ഥിക്കും. എന്നിട്ട് തന്റെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പ്രദാനം ചെയ്താല്‍ ഏതൊന്നിനായി അവന് മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നുവോ അതവന് മറന്നുപോകുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിച്ച് കളയുവാന്‍ വേണ്ടി അവന്ന് സമന്മാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അല്പകാലം നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുക. തീര്‍ച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു.
2 Mokhtasar Malayalam
(അല്ലാഹുവിനെ) നിഷേധിക്കുന്ന ഒരുവന് രോഗമോ സമ്പത്തിൽ നഷ്ടമോ (കപ്പൽയാത്രക്കിടയിൽ) മുങ്ങിമരിക്കുമെന്ന ഭയമോ പോലുള്ള എന്തെങ്കിലും ദുരിതം ബാധിച്ചാൽ അവൻ തന്നെ ബാധിച്ച പ്രയാസം തന്നിൽ നിന്ന് നീക്കുവാനായി തൻ്റെ രക്ഷിതാവിലേക്ക് മാത്രം മടങ്ങിക്കൊണ്ട്, അവനെ വിളിച്ചു പ്രാർത്ഥിക്കും. ശേഷം അല്ലാഹു അവനെ ബാധിച്ച ദുരിതം മാറ്റികൊണ്ട് അവനെ അനുഗ്രഹിച്ചാൽ അവൻ മുൻപ് താഴ്മ പ്രകടിപ്പിച്ച തൻ്റെ രക്ഷിതാവിനെ -അല്ലാഹുവിനെ- അവൻ ഉപേക്ഷിക്കും. അല്ലാഹുവിന് പുറമെ ആരാധിക്കുന്നതിനായി ചില പങ്കാളികളെ അവൻ നിശ്ചയിക്കുകയും, അതിലൂടെ അല്ലാഹുവിലേക്ക് എത്തിക്കുന്ന മാർഗത്തിൽ നിന്ന് ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ റസൂലേ! ഈ അവസ്ഥയിൽ നിലകൊള്ളുന്നവരോട് പറയുക: നിൻ്റെ ബാക്കിയുള്ള ആയുസ്സ് കൂടി ഈ നിഷേധവുമായി മദിച്ചു കൊള്ളുക. അത് വളരെ കുറഞ്ഞ കാലം മാത്രമാകുന്നു. തീർച്ചയായും നീ എന്നെന്നും നരകത്തിൽ വസിക്കുന്നവരിൽ പെട്ടവൻ തന്നെയാകുന്നു.