O mankind, fear your Lord, who created you from one soul and created from it its mate and dispersed from both of them many men and women. And fear Allah, through whom you ask one another, and the wombs. Indeed Allah is ever, over you, an Observer. (An-Nisa [4] : 1)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന് വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്. (അന്നിസാഅ് [4] : 1)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ[1] അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക. ഒരു വ്യക്തിയിൽ നിന്ന് -നിങ്ങളുടെ പിതാവായ ആദമിൽ നിന്ന്- നിങ്ങളേവരെയും സൃഷ്ടിക്കുകയും, ആദമിൽ നിന്ന് അദ്ദേഹത്തിൻ്റെ ഇണയായ -നിങ്ങളുടെ ഉമ്മയായ- ഹവ്വാഇനെ സൃഷ്ടിക്കുകയും ചെയ്തവനത്രെ അവൻ. അവർ രണ്ട് പേരിൽ നിന്നുമായി ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ ധാരാളം മനുഷ്യരെ ആണും പെണ്ണുമായി അവൻ സൃഷ്ടിച്ചു വിതറിയിരിക്കുന്നു. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക; അവൻ്റെ പേരിലാകുന്നു നിങ്ങൾ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്. നീ ഇപ്രകാരം ചെയ്യണമെന്ന് അല്ലാഹുവിൻ്റെ പേരിൽ ഞാൻ നിന്നോട് ആവശ്യപ്പെടുന്നു എന്നെല്ലാം നിങ്ങൾ പറയാറുണ്ടല്ലോ?! നിങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കുടുംബബന്ധങ്ങൾ മുറിച്ചു കളയുന്നതും നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും അവൻ അറിയാതെ പോകില്ല. മറിച്ച് അവയെല്ലാം അവൻ ക്ലിപ്തപ്പെടുത്തുകയും, അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.