Here you are – those who argue on their behalf in [this] worldly life – but who will argue with Allah for them on the Day of Resurrection, or who will [then] be their representative? (An-Nisa [4] : 109)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഐഹികജീവിതത്തില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ നിങ്ങളുണ്ട്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കുവേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുണ്ടാവുക? ആരാണ് അവിടെ അവരുടെ വക്കാലത്ത് ഏറ്റെടുക്കുക? (അന്നിസാഅ് [4] : 109)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക?
2 Mokhtasar Malayalam
അല്ലയോ കൂട്ടരേ -അധർമ്മികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരേ-! അവർ നിരപരാധികളാണെന്ന് സ്ഥാപിക്കുന്നതിനും ശിക്ഷയിൽ നിന്ന് അവരെ പ്രതിരോധിക്കുന്നതിനും വേണ്ടി ഐഹിക ജീവിതത്തിൽ ധാരാളം നിങ്ങൾ അവർക്കുവേണ്ടി തർക്കിച്ചു. എന്നാൽ ഖിയാമത് നാളിൽ അവർക്ക് വേണ്ടി അല്ലാഹുവിനോട് വാദിക്കാൻ ആരാണുള്ളത്?! അവനാകട്ടെ, അവരുടെ യഥാർത്ഥ അവസ്ഥ നന്നായി അറിയുകയും ചെയ്തിരിക്കുന്നു. അന്നേ ദിവസം അവർക്ക് വേണ്ടി വകാലത്ത് വാദിക്കാൻ ആർക്കാണ് സാധിക്കുക?! ആർക്കും അതിന് സാധിക്കുകയില്ല എന്നതിൽ യാതൊരു സംശയവുമില്ല.