And who is better in religion than one who submits himself to Allah while being a doer of good and follows the religion of Abraham, inclining toward truth? And Allah took Abraham as an intimate friend. (An-Nisa [4] : 125)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സല്‍ക്കര്‍മിയായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയും നേര്‍മാര്‍ഗത്തിലുറച്ചുനിന്ന് ഇബ്റാഹീമിന്റെ പാത പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരുണ്ട്? ഇബ്റാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. (അന്നിസാഅ് [4] : 125)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സദ്വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന് ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.[1]
[1] ഒരു മനുഷ്യന് അല്ലാഹുവിൻ്റെ ഹിതത്തിന് തന്നെത്തന്നെ സമര്‍പ്പിക്കുന്നതിനാണ് ഇസ്ലാം എന്ന് പറയുന്നത്. മതത്തിൻ്റെ സാരസര്‍വ്വസ്വം അതാണ്. അത് ജീവിതത്തില്‍ പകര്‍ത്തിയതു കൊണ്ടാണ് ഇബ്റാഹീ(عليه السلام) മിനെഅല്ലാഹു സുഹൃത്തായി സ്വീകരിച്ചത്. ഇബ്റാഹീം നബി(عليه السلام)യുടെ പാരമ്പര്യം അവകാശപ്പെടുന്ന എല്ലാവരും ചെയ്യേണ്ടത് അദ്ദേഹത്തിൻ്റെ മാതൃക പിന്തുടരുകയാണ്.
2 Mokhtasar Malayalam
ഉള്ളും പുറവും അല്ലാഹുവിന് സമർപ്പിക്കുകയും, തൻ്റെ ഉദ്ദേശം അല്ലാഹുവിന് നിഷ്കളങ്കമാക്കുകയും, അല്ലാഹു നിയമമാക്കിയത് പിൻപറ്റി കൊണ്ട് തൻ്റെ പ്രവർത്തനം നന്നാക്കുകയും, ഇബ്രാഹീമിൻ്റെ മതം -മുഹമ്മദ് നബി (ﷺ) അറിയിച്ച ഇസ്ലാമിൻ്റെ അടിത്തറ ഇബ്രാഹീമിൻ്റെ മതം തന്നെയാണ്; ആ മതം- പിൻപറ്റുകയും, അല്ലാഹുവിന് പങ്കുചേർക്കുക എന്നതിൽ നിന്ന് പൂർണ്ണമായും അകന്നു നിന്നുകൊണ്ട് അല്ലാഹുവിനെ ഏകനാക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നതിലേക്ക് ചാഞ്ഞു നിൽക്കുകയും ചെയ്തവനേക്കാൾ നന്നായി മതം പാലിക്കുന്ന മറ്റൊരാളുമില്ല. അല്ലാഹു തൻ്റെ മറ്റുള്ള സൃഷ്ടികളിൽ വെച്ച്, ഇബ്റാഹീമി(عليه السلام)നെ പരിപൂർണമായ സ്നേഹം മുഖേന തെരെഞ്ഞെടുത്തിരിക്കുന്നു.