And the two who commit it [i.e., unlawful sexual intercourse] among you – punish [i.e., dishonor] them both. But if they repent and correct themselves, leave them alone. Indeed, Allah is ever Accepting of Repentance and Merciful. (An-Nisa [4] : 16)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളില്‍നിന്ന് ഈ ഹീനവൃത്തിയിലേര്‍പ്പെടുന്ന ഇരുവരെയും നിങ്ങള്‍ പീഡിപ്പിക്കുക. അവരിരുവരും പശ്ചാത്തപിക്കുകയും സ്വയം നന്നാവുകയും ചെയ്താല്‍ നിങ്ങളവരെ വെറുതെ വിട്ടേക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാകുന്നു. (അന്നിസാഅ് [4] : 16)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക.[1] എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു
[1] വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ പുരുഷന്മാരെ പറ്റിയുള്ളതാണ് ഈ വചനമെന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരെ പറ്റിയുള്ളതാണെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ ശിക്ഷാനിയമം ഇതിന് ശേഷമാണ് അവതരിപ്പിക്കപ്പെട്ടത്.
2 Mokhtasar Malayalam
വ്യഭിചാരത്തിലേർപ്പെടുന്ന പുരുഷന്മാരെ -അവർ വിവാഹിതരോ അവിവാഹിതരോ ആകട്ടെ- അവരെ നിങ്ങൾ നിന്ദ്യതയും കടുത്ത താക്കീതും നൽകുന്ന രൂപത്തിൽ നാവ് കൊണ്ടും കൈ കൊണ്ടും ശിക്ഷിക്കുക. അവർ തങ്ങളുടെ തെറ്റ് ഉപേക്ഷിക്കുകയും അവരുടെ പ്രവർത്തനങ്ങൾ നന്നാവുകയും ചെയ്താൽ അവരെ ഉപദ്രവിക്കുന്നത് നിങ്ങൾ അവസാനിപ്പിച്ചു കൊള്ളുക. കാരണം, തെറ്റിൽ നിന്ന് പശ്ചാത്തപിച്ചവൻ തെറ്റ് ചെയ്തിട്ടേ ഇല്ലാത്തവനെ പോലെയാണ്. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ) അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു. ഈ പറഞ്ഞ ശിക്ഷ ആദ്യ കാലഘട്ടത്തിൽ അവതരിച്ച നിയമമായിരുന്നു. പിന്നീട് വിവാഹിതനല്ലാത്ത വ്യഭിചാരിയെ അടിക്കുകയും നാടു കടത്തുകയും ചെയ്യണമെന്നും, വിവാഹിതനായ വ്യഭിചാരിയെ എറിഞ്ഞു കൊല്ലണമെന്നുമുള്ള വിധി അവതരിച്ചു.