[We sent] messengers as bringers of good tidings and warners so that mankind will have no argument against Allah after the messengers. And ever is Allah Exalted in Might and Wise. (An-Nisa [4] : 165)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. (അന്നിസാഅ് [4] : 165)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍. ആ ദൂതന്മാര്ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവർക്ക് മാന്യമായ പ്രതിഫലം സന്തോഷവാർത്ത അറിയിക്കുന്നവരും, അല്ലാഹുവിനെ നിഷേധിച്ചവർക്ക് വേദനയേറിയ ശിക്ഷ താക്കീത് നൽകുന്നവരുമായി കൊണ്ടാണ് നാം അവരെ നിയോഗിച്ചത്. ഈ ദൂതന്മാരെ നിയോഗിച്ചതിന് ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ -ഒഴിവുകഴിവ് പറയാൻ- ഒരു ന്യായവും ബാക്കിയില്ലാതിരിക്കാനാണ് അവരെ നിയോഗിച്ചത്. അല്ലാഹു അവൻ്റെ അധികാരത്തിൽ മഹാപ്രതാപമുള്ളവനും (അസീസ്), തൻ്റെ വിധികളിൽ അങ്ങേയറ്റം യുക്തിമാനും (ഹകീം) ആകുന്നു.