എന്നാലവന് അവരെ ഒരുമിച്ചു കൂട്ടിയേക്കും, വഴിയെ കൂട്ടും
ilayhi
إِلَيْهِ
towards Him
അവങ്കലേക്ക്
jamīʿan
جَمِيعًا
all together
മുഴുവനും
Lanny yastankifal Maseehu ai yakoona 'abdal lillaahi wa lal malaaa'ikatul muqarraboon; wa mai yastankif 'an ibaadatihee wa yastakbir fasa yahshuruhum ilaihi jamee'aa (an-Nisāʾ 4:172)
Never would the Messiah disdain to be a servant of Allah, nor would the angels near [to Him]. And whoever disdains His worship and is arrogant – He will gather them to Himself all together. (An-Nisa [4] : 172)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന് തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. (അന്നിസാഅ് [4] : 172)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര് വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന് തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.
2 Mokhtasar Malayalam
മർയമിൻ്റെ മകൻ ഈസാ അല്ലാഹുവിൻ്റെ അടിമയാകുന്നതിന് ഒരിക്കലും വൈമനസ്യം കാണിക്കുകയോ, വിസമ്മതിക്കുകയോ ഇല്ല. അല്ലാഹു തന്നിലേക്ക് സാമീപ്യം നൽകുകയും, അവൻ പദവികൾ ഉയർത്തുകയും ചെയ്ത മലക്കുകളും അങ്ങനെ തന്നെ. അപ്പോൾ നിങ്ങളെങ്ങനെയാണ് ഈസായെ ആരാധ്യനാക്കുക?! ബഹുദൈവാരാധകർ എങ്ങനെയാണ് മലക്കുകളെ ആരാധ്യന്മാരായി സ്വീകരിക്കുക?! ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് വിസമ്മതം പ്രകടിപ്പിക്കുകയും, അതിൽ നിന്ന് അഹംഭാവം നടിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു സർവ്വരെയും ഒരുമിച്ചു കൂട്ടുകയും, എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്.