Fa ammal lazeena aamanoo wa 'amilus saalihaati fa yuwaffeehim ujoorahum wa yazeeduhum min fadlihee wa ammal lazeenas tankafoo wastakbaroo fa yu'azzibuhum 'azaaban aleemanw wa laa yajidoona lahum min doonil laahi waliyyanw wa laa naseeraa (an-Nisāʾ 4:173)
And as for those who believed and did righteous deeds, He will give them in full their rewards and grant them extra from His bounty. But as for those who disdained and were arrogant, He will punish them with a painful punishment, and they will not find for themselves besides Allah any protector or helper. (An-Nisa [4] : 173)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ സത്യവിശ്വാസം ഉള്‍ക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ പ്രതിഫലം അവര്‍ക്ക് പൂര്‍ണമായി നല്‍കും. അതോടൊപ്പം അവന്റെ ഔദാര്യത്താല്‍ കൂടുതലായും കൊടുക്കും. എന്നാല്‍ അല്ലാഹുവിന് വഴിപ്പെടാന്‍ വിമുഖത കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്തവര്‍ക്ക് അവന് നോവേറിയ ശിക്ഷ നല്‍കും. അല്ലാഹുവെക്കൂടാതെ അവര്‍ക്കൊരു രക്ഷകനെയോ സഹായിയെയോ കണ്ടെത്താനാവില്ല. (അന്നിസാഅ് [4] : 173)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തതാരോ അവരുടെതായ പ്രതിഫലം അവര്‍ക്കവന്‍ നിറവേറ്റികൊടുക്കുകയും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് കൂടുതലായി അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. എന്നാല്‍, വൈമനസ്യം കാണിക്കുകയും, അഹങ്കരിക്കുകയും ചെയ്തവരാരോ അവര്‍ക്കവന്‍ വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്‍ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.
2 Mokhtasar Malayalam
എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും, അല്ലാഹുവിനായി നിഷ്കളങ്കതയോടെ -അവൻ്റെ നിയമം അനുസരിച്ചു കൊണ്ട്- സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അല്ലാഹു ഒരു കുറവുമില്ലാതെ നൽകുന്നതാണ്. തൻ്റെ പക്കൽ നിന്നുള്ള ഔദാര്യവും നന്മയുമായി അവരുടെ പ്രതിഫലം അവൻ വർദ്ധിപ്പിച്ചു നൽകുന്നതുമാണ്. എന്നാൽ അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്നും അവനെ അനുസരിക്കുന്നതിൽ നിന്നും വൈമനസ്യം പ്രകടിപ്പിക്കുകയും, അഹങ്കാരത്തോടെ താൻപോരിമ നടിക്കുകയും ചെയ്തവർ; അവർക്ക് വേദനയേറിയ ശിക്ഷ അല്ലാഹു നൽകുന്നതാണ്. അല്ലാഹുവിന് പുറമെ, അവർക്ക് നന്മ നേടിക്കൊടുക്കുന്ന ഒരു മിത്രത്തെയോ, തിന്മ അവരിൽ നിന്ന് തടുത്തു നിർത്തുന്ന ഒരു സഹായിയെയോ അവർക്ക് കണ്ടെത്താൻ കഴിയില്ല.