And [also prohibited to you are all] married women except those your right hands possess. [This is] the decree of Allah upon you. And lawful to you are [all others] beyond these, [provided] that you seek them [in marriage] with [gifts from] your property, desiring chastity, not unlawful sexual intercourse. So for whatever you enjoy [of marriage] from them, give them their due compensation as an obligation. And there is no blame upon you for what you mutually agree to beyond the obligation. Indeed, Allah is ever Knowing and Wise. (An-Nisa [4] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഭര്‍ത്തൃമതികളായ സ്ത്രീകളും നിങ്ങള്‍ക്കു നിഷിദ്ധമാണ്. എന്നാല്‍ നിങ്ങളുടെ അധീനതയിലുള്ളവര്‍ ഇതില്‍നിന്നൊഴിവാണ്. ഇതെല്ലാം നിങ്ങള്‍ക്കുള്ള ദൈവിക നിയമമാണ്. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം വിവാഹമൂല്യം നല്കി നിങ്ങള്‍ക്ക് കല്യാണം കഴിക്കാവുന്നതാണ്. നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യസുഖമാസ്വദിച്ചാല്‍ നിര്‍ബന്ധമായും നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കണം. വിവാഹമൂല്യം തീരുമാനിച്ചശേഷം നിങ്ങള്‍ പരസ്പരസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (അന്നിസാഅ് [4] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ.[1] നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ നിയമമത്രെ ഇത്. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്റായി) നല്‍കിക്കൊണ്ട് നിങ്ങള്‍ (വിവാഹബന്ധം) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്. അങ്ങനെ അവരില്‍ നിന്ന് നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്. ബാധ്യത (വിവാഹമൂല്യം) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട് വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
[1] ശത്രുക്കളുടെ ഭാര്യമാര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുകയും അവര്‍ മുസ്ലിംകളുടെ അടിമകളായിത്തീരുകയും ചെയ്താല്‍ അവരെ മുസ്ലിംകള്ക്ക് ഭാര്യമാരായി സ്വീകരിക്കാമെന്ന് ഇതില്‍ നിന്നും ഗ്രഹിക്കാം
2 Mokhtasar Malayalam
(നിലവിൽ) വിവാഹിതരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതും നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു; അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിങ്ങൾ തടവിലാക്കിയവർ ഒഴികെ. അവർ ഒരു ആർത്തവകാലം കഴിഞ്ഞു പോവുകയും, അങ്ങനെ അവർക്ക് (മുൻപുള്ള ബന്ധത്തിൽ) കുട്ടികളില്ല എന്ന് ഉറപ്പാവുകയും ചെയ്താൽ അവരുമായി ബന്ധത്തിലേർപ്പെടുന്നത് നിങ്ങൾക്ക് അനുവദനീയമാണ്. അല്ലാഹു നിങ്ങൾക്ക് മേൽ അക്കാര്യം (വിവാഹിതരെ വിവാഹം കഴിക്കരുതെന്നത്) നിയമമാക്കിയിരിക്കുന്നു. ഈ പറഞ്ഞതിന് പുറമെയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് അല്ലാഹു നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. നിങ്ങളുടെ സമ്പത്ത് കൊണ്ട് (വ്യഭിചാരത്തിൽ നിന്ന്) സ്വയം സംരക്ഷിക്കുകയും, അല്ലാഹു അനുവദിച്ചത് കൊണ്ട് (അതായത് വിവാഹം കൊണ്ട്) -വ്യഭിചാരം ഉദ്ദേശിക്കാതെ- നിങ്ങളുടെ ചാരിത്ര്യം സൂക്ഷിക്കുകയും ചെയ്യാൻ വേണ്ടി അവരെ വിവാഹം ചെയ്യൽ അല്ലാഹു നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു. നിങ്ങൾ വിവാഹം കഴിച്ചു കൊണ്ട് ആസ്വാദനമെടുക്കുന്ന നിങ്ങളുടെ സ്ത്രീകൾക്ക് അവരുടെ മഹ്ർ നിങ്ങൾ നൽകുകയും ചെയ്യുക; അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ നിയമമാകുന്നു അത്. മഹ്ർ നിശ്ചയിക്കപ്പെട്ടതിന് ശേഷം അതിൽ പരസ്പര സമ്മതത്തോടെ വർദ്ധനവ് വരുത്തുകയോ, മഹ്റിൽ ചിലത് കുറക്കുകയോ ചെയ്യുന്നതിൽ നിങ്ങൾക്ക് തെറ്റില്ല. തീർച്ചയായും അല്ലാഹു അവൻ്റെ പടപ്പുകളെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. തൻ്റെ മതനിയമങ്ങളിലും പ്രപഞ്ചനിയന്ത്രണത്തിലും അവൻ അങ്ങേയറ്റം യുക്തിയുള്ളവനുമത്രെ.