Allah wants to make clear to you [the lawful from the unlawful] and guide you to the [good] practices of those before you and to accept your repentance. And Allah is Knowing and Wise. (An-Nisa [4] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ക്ക് ദൈവിക നിയമങ്ങള്‍ വിവരിച്ചുതരാനും മുന്‍ഗാമികളുടെ മഹിതചര്യകള്‍ കാണിച്ചുതരാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാനും അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (അന്നിസാഅ് [4] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചുതരുവാനും, നിങ്ങളുടെ മുന്‍ഗാമികളുടെ നല്ല നടപടികള്‍ നിങ്ങള്‍ക്ക് കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും, അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
2 Mokhtasar Malayalam
ഈ വിധികളെല്ലാം നിയമമാക്കുന്നതിലൂടെ തൻ്റെ മതനിയമങ്ങളും ഇസ്ലാമും നിങ്ങൾക്ക് വിശദമാക്കി നൽകാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഇഹലോകത്തും പരലോകത്തും അനേകം പ്രയോജനങ്ങളുള്ള ഈ നിയമങ്ങൾ (അവൻ നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നു). ഇപ്രകാരം ചിലത് അനുവദനീയവും മറ്റു ചിലത് നിഷിദ്ധവുമാക്കി കൊണ്ട് നിങ്ങൾക്ക് മുൻപുള്ള നബിമാരുടെ മാർഗത്തിലേക്കും, അവരുടെ മാന്യമായ രീതികളിലേക്കും, സ്തുത്യർഹമായ ചര്യയിലേക്കും നിങ്ങളെ നയിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അതിലൂടെ അവരെ നിങ്ങൾ പിൻപറ്റുന്നതിനത്രെ അത്. അല്ലാഹുവിനെ ധിക്കരിക്കുക എന്നതിൽ നിന്ന് അവനെ അനുസരിക്കുന്നതിലേക്ക് നിങ്ങളെ കൊണ്ടുചെന്നെത്തിക്കാനും അവൻ ഉദ്ദേശിക്കുന്നു. തൻ്റെ ദാസന്മാർക്ക് പ്രയോജനപ്രദമായത് ഏതെന്ന് നന്നായി അറിയുന്നവനാകുന്നു അല്ലാഹു; അങ്ങനെ പ്രയോജനപ്രദമായത് അവൻ അവർക്ക് നിയമമാക്കി നിശ്ചയിച്ചു നൽകുന്നു. തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും, കാര്യങ്ങളെ നിയന്ത്രിക്കുന്നതിലും ഏറ്റവും യുക്തിപൂർണ്ണനുമാകുന്നു അവൻ.