Wallazeena yunfiqoona amwaalahum ri'aaa'an naasi wa laa yu'minoona billaahi wa laa bil Yawmil Aakhir; wa mai yakunish shaitaanu lahoo qareenan fasaaa'a qareenaa (an-Nisāʾ 4:38)
And [also] those who spend of their wealth to be seen by the people and believe not in Allah nor in the Last Day. And he to whom Satan is a companion – then evil is he as a companion. (An-Nisa [4] : 38)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആളുകളെ കാണിക്കാനായി ധനം ചെലവഴിക്കുന്നവരാണവര്‍; അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കാത്തവരും. പിശാച് ആരുടെയെങ്കിലും കൂട്ടാളിയാണെങ്കില്‍ അവന് എത്ര ചീത്ത കൂട്ടുകാരന്. (അന്നിസാഅ് [4] : 38)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും, അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ കൂട്ടാളിയാകുന്നതെങ്കില്‍ അവന് എത്ര ദുഷിച്ച ഒരു കൂട്ടുകാരന്!
2 Mokhtasar Malayalam
ജനങ്ങൾ കാണുന്നതിന് വേണ്ടിയും അവർ തങ്ങളെ പുകഴ്ത്തുന്നതിനായും സമ്പത്ത് ദാനം ചെയ്യുന്നവർക്ക് നാം ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു. അവർ അല്ലാഹുവിലോ, പരലോകത്തിലോ വിശ്വസിക്കുന്നില്ല. അപമാനകരമായ ആ ശിക്ഷയാണ് അവർക്കായി നാം ഒരുക്കി വെച്ചിരിക്കുന്നത്. പിശാചിനോടുള്ള അനുസരണമാണ് അവരെ വഴികേടിലാക്കിയത്. പിശാച് ആരുടെയെങ്കിലും അടുത്ത കൂട്ടാളിയാണെങ്കിൽ ആ കൂട്ടാളി വളരെ മോശം തന്നെ!