Wabtalul yataamaa hattaaa izaa balaghun nikaaha fa in aanastum minhum rushdan fad fa'ooo ilaihim amwaalahum wa laa taa kuloohaaa israafanw wa bidaaran ai yakbaroo; wa mai kaana ghaniyyan falyasta' fif wa mai kaana faqeeran falyaakul bilma'roof; fa izaa dafa'tum ilaihim amwaalahum fa'ashhidoo 'alaihim; wa kafaa billaahi Haseeba (an-Nisāʾ 4:6)
And test the orphans [in their abilities] until they reach marriageable age. Then if you perceive in them sound judgement, release their property to them. And do not consume it excessively and quickly, [anticipating] that they will grow up. And whoever, [when acting as guardian], is self-sufficient should refrain [from taking a fee]; and whoever is poor – let him take according to what is acceptable. Then when you release their property to them, bring witnesses upon them. And sufficient is Allah as Accountant. (An-Nisa [4] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര്‍ പക്വത പ്രാപിച്ചോ എന്ന് നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്‍ത്തടിച്ച് ധൃതിയില്‍ തിന്നുതീര്‍ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന് സമ്പന്നനാണെങ്കില്‍ അനാഥകളുടെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്പിക്കുമ്പോള് നിങ്ങളതിന് സാക്ഷിനിര്‍ത്തണം. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി. (അന്നിസാഅ് [4] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്പിച്ചുകൊടുക്കുമ്പോള് നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി.
2 Mokhtasar Malayalam
രക്ഷാധികാരികളേ! പ്രായപൂർത്തിയെത്തുന്ന വയസ്സ് എത്തിയാൽ അനാഥകളെ നിങ്ങൾ പരിശോധിക്കുക. അവരുടെ സമ്പത്തിൽ നിന്ന് ഒരു ഭാഗം നിങ്ങളവർക്ക് നൽകുകയും, അതിൽ തീരുമാനമെടുക്കാൻ അവരെ അനുവദിക്കുകയും ചെയ്യുക. അതവർ നല്ല രൂപത്തിൽ നിറവേറ്റുകയും, അവർക്ക് കാര്യപ്രാപ്തി എത്തിയിട്ടുണ്ടെന്ന് നിങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്താൽ അവരുടെ സമ്പത്ത് -ഒന്നും കുറക്കാതെ- പൂർണ്ണമായി നിങ്ങളവർക്ക് നൽകുക. ആവശ്യസന്ദർഭങ്ങളിൽ അല്ലാഹു നിങ്ങൾക്ക് അവരുടെ സമ്പത്തിൽ നിന്ന് അനുവദിച്ചു തന്നിട്ടുള്ള പരിധി ലംഘിച്ചു കൊണ്ട് അവരുടെ സമ്പത്ത് നിങ്ങൾ ഭക്ഷിച്ചു പോകരുത്. അവർക്ക് പ്രായപൂർത്തിയെത്തിയാൽ ഈ സമ്പത്തെല്ലാം അവർക്ക് ലഭിക്കുമല്ലോ എന്നോർത്ത് അതെല്ലാം തിന്നുതീർക്കാൻ നിങ്ങൾ ധൃതി കൂട്ടരുത്. നിങ്ങളിൽ ആർക്കെങ്കിലും ആവശ്യമായ സമ്പത്ത് ഉണ്ടെങ്കിൽ അവൻ അനാഥരുടെ സമ്പത്തിൽ നിന്ന് എടുക്കുന്നത് ഒഴിവാക്കട്ടെ. നിങ്ങളിലാരെങ്കിലും സമ്പത്തില്ലാത്ത ദരിദ്രനാണെങ്കിൽ തൻ്റെ ആവശ്യത്തിന് അനുസരിച്ച് അവൻ അതിൽ നിന്ന് ഭക്ഷിച്ചു കൊള്ളട്ടെ. അവർക്ക് പ്രായപൂർത്തി എത്തുകയും, അവരുടെ കാര്യപ്രാപ്തി വ്യക്തമാവുകയും, അവരുടെ സമ്പത്ത് നിങ്ങൾ അവർക്ക് കൈമാറുകയും ചെയ്താൽ -അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, അഭിപ്രായവ്യത്യാസത്തിൻ്റെ വഴികൾ ഒഴിവാക്കുന്നതിനും വേണ്ടി- ആ കൈമാറ്റത്തിന് നിങ്ങൾ സാക്ഷികളെ നിർത്തുക. അക്കാര്യത്തിന് സാക്ഷിയായും, തൻ്റെ ദാസന്മാരുടെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്നതിനും അല്ലാഹു മതിയായവനാണ്.