അവരോട് കല്‍പിക്കപ്പെട്ടിട്ടുണ്ട്താനും, കല്‍പിക്കപ്പെട്ടിരിക്കെ
an yakfurū
أَن يَكْفُرُوا۟
to reject
അവര്‍ അവിശ്വസിക്കുവാന്‍
bihi
بِهِۦ
[with] it
അതില്‍, അവനില്‍
wayurīdu
وَيُرِيدُ
And wishes
ഉദ്ദേശിക്കുകയും ചെയ്യുന്നു
l-shayṭānu
ٱلشَّيْطَٰنُ
the Shaitaan
പിശാച്
an yuḍillahum
أَن يُضِلَّهُمْ
to mislead them
അവരെ വഴി പിഴപ്പിക്കുവാന്‍
ḍalālan
ضَلَٰلًۢا
astray
ഒരു വഴി പിഴവ്
baʿīdan
بَعِيدًا
far away
വിദൂരമായ
Alam tara ilal lazeena yaz'umoona annahum aarmanoo bimaa unzilaa ilaika wa maaa unzila min qablika yureedoona ai yatahaakamooo ilat Taaghooti wa qad umirooo ai yakfuroo bih, wa yureedush Shaitaanu ai yudillahum dalaalam ba'eedaa (an-Nisāʾ 4:60)
Have you not seen those who claim to have believed in what was revealed to you, [O Muhammad], and what was revealed before you? They wish to refer legislation to Taghut, while they were commanded to reject it; and Satan wishes to lead them far astray. (An-Nisa [4] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്ക് ഇറക്കിത്തന്നതിലും നിനക്കുമുമ്പ് ഇറക്കിക്കിട്ടിയതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് തീര്‍പ്പു തേടിപ്പോകാനാണ് അവരുദ്ദേശിക്കുന്നത്. സത്യത്തില്‍ അവരെ തള്ളിക്കളയാനാണ് ഇവരോട് കല്പിച്ചിരിക്കുന്നത്. പിശാച് അവരെ നേര്‍വഴിയില്‍നിന്ന് തെറ്റിച്ച് സത്യത്തില്‍ നിന്ന് ഏറെ ദൂരെയാക്കാനാണ്ആഗ്രഹിക്കുന്നത്. (അന്നിസാഅ് [4] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ് അവര്‍ കല്പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മേൽ അവതരിക്കപ്പെട്ട ഖുർആനിലും താങ്കളുടെ മുൻപുള്ള നബിമാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന യഹൂദരിലെ കപടന്മാരുടെ നിലപാടിലെ വൈരുധ്യം താങ്കൾ കണ്ടില്ലേ?! അവർക്കിടയിലെ തർക്കങ്ങളിൽ അല്ലാഹുവിൻ്റെ മതം ഉപേക്ഷിച്ചു കൊണ്ട് മനുഷ്യൻ നിർമ്മിച്ച നിയമങ്ങളിലേക്ക് വിധി തേടിച്ചെല്ലാനത്രെ അവർ ഉദ്ദേശിക്കുന്നത്. (എന്നാൽ) അവയെ (മനുഷ്യ നിർമ്മിത നിയമസംഹിതകളെ) നിഷേധിക്കണമെന്നാണ് അവരോട് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. സന്മാർഗത്തിലേക്ക് എത്തിപ്പെടാൻ കഴിയാത്ത രൂപത്തിൽ അവരെ സത്യത്തിൽ നിന്ന് വളരെ ദൂരേക്ക് അകറ്റാനത്രെ പിശാച് ഉദ്ദേശിക്കുന്നത്.