Wa law annaa katabnaa 'alaihim aniq tulooo anfusakum awikh rujoo min diyaarikum maa fa'aloohu illaa qaleelum minhum wa law annahum fa'aloo maa yoo'azoona bihee lakaana khairal lahum wa ashadda tasbeetaa (an-Nisāʾ 4:66)
And if We had decreed upon them, "Kill yourselves" or "Leave your homes," they would not have done it, except for a few of them. But if they had done what they were instructed, it would have been better for them and a firmer position [for them in faith]. (An-Nisa [4] : 66)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദൈവമാര്‍ഗത്തില്‍ ജീവന് അര്‍പ്പിക്കണമെന്നോ വീട് വിട്ടുപോകണമെന്നോ നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം ചിലരൊഴികെ ആരും അത് നടപ്പാക്കുമായിരുന്നില്ല. എന്നാല്‍ ഉപദേശിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറെ ഗുണകരമായേനെ. കൂടുതല്‍ സ്ഥൈര്യം നല്‍കുകയും ചെയ്യുമായിരുന്നു. (അന്നിസാഅ് [4] : 66)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ സ്വന്തം ജീവന് ബലിയര്‍പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം അവര്‍ക്ക് കല്പന നല്കിയിരുന്നുവെങ്കില് അവരില്‍ ചുരുക്കം പേരൊഴികെ അത് ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറ്റവും ഉത്തമവും (സന്മാര്ഗത്തില്) അവരെ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു.
2 Mokhtasar Malayalam
അവർ പരസ്പരം കൊലപ്പെടുത്തുകയോ, അവരുടെ വീടുകളിൽ നിന്ന് (അവ ഉപേക്ഷിച്ചു) പുറത്തു പോകുകയോ ചെയ്യണമെന്നത് നാം അവർക്ക് മേൽ നിർബന്ധമാക്കിയിരുന്നെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്ന് വളരെ കുറച്ച് പേരല്ലാതെ അത് പ്രാവർത്തികമാക്കുമായിരുന്നില്ല. അതിനാൽ അവർക്ക് പ്രയാസകരമായ അത്തരം കാര്യങ്ങൾ അല്ലാഹു അവരുടെ മേൽ ബാധ്യതയാക്കിയില്ലെന്നതിന് അല്ലാഹുവിനെ അവർ സ്തുതിക്കട്ടെ. അവരോട് ഉപദേശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് പോലെ, അല്ലാഹുവിനെ അവർ അനുസരിച്ചിരുന്നെങ്കിൽ അതായിരുന്നു എതിരുപ്രവർത്തിക്കുന്നതിനെക്കാൾ അവർക്ക് കൂടുതൽ നല്ലത്. അത് അവരുടെ (അല്ലാഹുവിലുള്ള) വിശ്വാസത്തിന് കൂടുതൽ ബലമേകുകയും ചെയ്യുമായിരുന്നു. (അതോടൊപ്പം) നമ്മുടെ പക്കൽ നിന്നുള്ള മഹത്തരമായ പ്രതിഫലം നാമവർക്ക് നൽകുകയും, അല്ലാഹുവിലേക്കും അവൻ്റെ സ്വർഗത്തിലേക്കും അവരെ എത്തിക്കുന്ന മാർഗത്തിലേക്ക് അവരെ നാം വഴിനയിക്കുകയും ചെയ്യുമായിരുന്നു.