So fight, [O Muhammad], in the cause of Allah; you are not held responsible except for yourself. And encourage the believers [to join you] that perhaps Allah will restrain the [military] might of those who disbelieve. And Allah is greater in might and stronger in [exemplary] punishment. (An-Nisa [4] : 84)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതിനാല്‍ നീ ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുക. നിന്റെ സ്വന്തം കാര്യത്തിലല്ലാതെ ആരുടെമേലും നിനക്കൊരു ബാധ്യതയുമില്ല. സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. സത്യനിഷേധികളുടെ കടന്നാക്രമണ കഴിവിനെ അല്ലാഹു തടഞ്ഞുനിര്‍ത്തിയേക്കാം. അല്ലാഹു ഏറെ ആക്രമണശേഷിയുള്ളവനാണ്. കൊടിയ ശിക്ഷ കൊടുക്കുന്നവനും. (അന്നിസാഅ് [4] : 84)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ (നബിയേ,) നീ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്റെ സ്വന്തം കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്‍ നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല്‍ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാക്കുന്നതിനായി താങ്കൾ യുദ്ധം ചെയ്യുക. താങ്കൾക്ക് പുറമെയുള്ളവരെ കുറിച്ച് താങ്കൾ ചോദ്യം ചെയ്യപ്പെടുകയോ, അവരുടെ കാര്യം താങ്കളുടെ മേൽ ബാധ്യതയാക്കപ്പെടുകയോ ഇല്ല. കാരണം. താങ്കൾ സ്വയം യുദ്ധത്തിന് ഇറങ്ങുക എന്നതല്ലാതെ താങ്കളുടെ മേൽ ബാധ്യതയില്ല. അല്ലാഹുവിൽ വിശ്വസിച്ചവരെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും, അതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അല്ലാഹു താങ്കളുടെ യുദ്ധം മുഖേന (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ശക്തിയെ തടുത്തു നിർത്തുന്നതാണ്. അല്ലാഹുവാണ് ഏറ്റവും ശക്തിയുള്ളവനും, കടുത്ത ശിക്ഷ നൽകുന്നവനും.