وَاِذَا حُيِّيْتُمْ بِتَحِيَّةٍ فَحَيُّوْا بِاَحْسَنَ مِنْهَآ اَوْ رُدُّوْهَا ۗ اِنَّ اللّٰهَ كَانَ عَلٰى كُلِّ شَيْءٍ حَسِيْبًا ( النساء: ٨٦ )
Wa izaa huyyeetum bitahiy yatin fahaiyoo bi ahsana minhaaa aw ruddoohaa; innal laaha kaana 'alaa kulli shai'in Haseeba (an-Nisāʾ 4:86)
English Sahih:
And when you are greeted with a greeting, greet [in return] with one better than it or [at least] return it [in a like manner]. Indeed Allah is ever, over all things, an Accountant. (An-Nisa [4] : 86)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക. അല്ലെങ്കില്‍ അവ്വിധമെങ്കിലും തിരിച്ചുനല്‍കുക. അല്ലാഹു എല്ലാ കാര്യങ്ങളുടെയും കണക്ക് കൃത്യമായി നോക്കുന്നവനാണ്. (അന്നിസാഅ് [4] : 86)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക.[1] തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്‍റെയും കണക്ക് നോക്കുന്നവനാകുന്നു.
[1] 'അസ്സലാമു അലൈക്കും' (അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനം നിങ്ങള്‍ക്ക് ഉണ്ടായിരിക്കട്ടെ) എന്ന് ഒരാള്‍ അഭിവാദ്യം ചെയ്താല്‍ 'വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹ്' (നിങ്ങള്‍ക്കും അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനമുണ്ടായിരിക്കട്ടെ - അല്ലാഹുവിൻ്റെ അനുഗ്രഹവും) എന്ന് പ്രത്യഭിവാദനം ചെയ്യേണ്ടതാണ്. ചുരുങ്ങിയത് 'വ അലൈക്കുമുസ്സലാം' എന്നെങ്കിലും പ്രത്യഭിവാദനം ചെയ്യണം.