And warn them, [O Muhammad], of the Approaching Day, when hearts are at the throats, filled [with distress]. For the wrongdoers there will be no devoted friend and no intercessor [who is] obeyed. (Ghafir [40] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അടുത്തെത്തിക്കഴിഞ്ഞ ആ നാളിനെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഹൃദയങ്ങള്‍ തൊണ്ടക്കുഴികളിലേക്കുയര്‍ന്നുവരികയും ജനം കൊടിയ ദുഃഖിതരാവുകയും ചെയ്യുന്ന സന്ദര്‍ഭമാണത്. അക്രമികള്‍ക്ക് അന്ന് ആത്മ മിത്രമോ സ്വീകാര്യനായ ശിപാര്‍ശകനോ ഉണ്ടാവുകയില്ല. (ഗാഫിര് [40] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആസന്നമായ ആ സംഭവത്തിന്റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാളിനെ കുറിച്ച് അവർക്ക് താക്കീത് നൽകുക. ആസന്നമായിരിക്കുന്ന അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും. സംഭവിക്കാനിരിക്കുന്ന എല്ലാം തന്നെ വളരെ സമീപസ്ഥമാണ്. അന്നേ ദിവസം കടുത്ത ഭീതിയാൽ ഹൃദയങ്ങൾ തൊണ്ടക്കുഴികളിലേക്ക് ഉയരും. അവരാകട്ടെ; നിശബ്ദരായിരിക്കും. സർവ്വ വിശാലമായ കാരുണ്യമുള്ളവനായ (റഹ്മാൻ) അല്ലാഹു അനുമതി നൽകിയവരല്ലാതെ അന്ന് സംസാരിക്കുകയില്ല. എന്നാൽ ബഹുദൈവാരാധനയും തിന്മകളും ചെയ്തു കൂട്ടി സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് അന്നേ ദിവസം ഒരു ഉറ്റബന്ധുവോ കൂട്ടുകാരനോ ഉണ്ടായിരിക്കില്ല. സ്വീകരിക്കപ്പെടുന്ന ഒരു ശുപാർശകനും അവർക്കവിടെ ഉണ്ടായിരിക്കുകയില്ല. ആരെങ്കിലും അവർക്ക് വേണ്ടി ശുപാർശ ചെയ്യുമെന്ന് സങ്കൽപിച്ചാൽ പോലും!