لَا جَرَمَ اَنَّمَا تَدْعُوْنَنِيْٓ اِلَيْهِ لَيْسَ لَهٗ دَعْوَةٌ فِى الدُّنْيَا وَلَا فِى الْاٰخِرَةِ وَاَنَّ مَرَدَّنَآ اِلَى اللّٰهِ وَاَنَّ الْمُسْرِفِيْنَ هُمْ اَصْحٰبُ النَّارِ ( غافر: ٤٣ )
Laa jarama annamaa tad'oonanee ilaihi laisa lahoo da'watun fid dunyaa wa laa fil Aakhirati wa anna maraddanaaa ilal laahi wa annal musrifeenahum Ashaabun Naar (Ghāfir 40:43)
English Sahih:
Assuredly, that to which you invite me has no [response to a] supplication in this world or in the Hereafter; and indeed, our return is to Allah, and indeed, the transgressors will be companions of the Fire. (Ghafir [40] : 43)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''സംശയമില്ല; ഏതൊന്നിലേക്കാണോ നിങ്ങളെന്നെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് അതിന് ഇഹലോകത്ത് ഒരു സന്ദേശവും നല്‍കാനില്ല. പരലോകത്തുമില്ല. നമ്മുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. തീര്‍ച്ചയായും അതിക്രമികള്‍ തന്നെയാണ് നരകാവകാശികള്‍. (ഗാഫിര്‍ [40] : 43)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല[1] എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും, അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു.
[1] 'ദഅ്‌വത്ത്' എന്ന പദത്തിന് ക്ഷണം (അല്ലെങ്കില്‍ ആഹ്വാനം) എന്നും പ്രാര്‍ത്ഥന എന്നും അര്‍ഥമുണ്ട്. അതിനാല്‍ ഈ ആയത്തിലെ 'ലൈസലഹു ദഅ്‌വത്തുന്‍ ഫിദ്ദുന്‍യാ വലാഫില്‍ ആഖിറ', എന്ന വാക്യത്തിന് രണ്ടുവിധത്തില്‍ അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്. 'ഇഹലോകത്ത്‌വെച്ചോ പരലോകത്ത് വെച്ചോ അതിനോട് (വ്യാജദൈവത്തോട്) പ്രാര്‍ത്ഥിക്കാവുന്നതല്ല' എന്നാണ് ഒരര്‍ത്ഥം. 'ഇഹലോകത്ത് വെച്ചോ പരലോകത്ത് വെച്ചോ (തങ്ങളെ ആരാധിക്കണമെന്ന്) ആഹ്വാനം ചെയ്യാന്‍ കഴിവില്ലാത്തവയാണ് അവ (വിഗ്രഹങ്ങള്‍)' എന്നാണ് മറ്റൊരര്‍ഥം.