Skip to main content

فَلَمْ يَكُ يَنْفَعُهُمْ اِيْمَانُهُمْ لَمَّا رَاَوْا بَأْسَنَا ۗسُنَّتَ اللّٰهِ الَّتِيْ قَدْ خَلَتْ فِيْ عِبَادِهِۚ وَخَسِرَ هُنَالِكَ الْكٰفِرُوْنَ ࣖ   ( غافر: ٨٥ )

falam yaku
فَلَمْ يَكُ
But did not But did not
എന്നാൽ ആയില്ല, ഉണ്ടായില്ല
yanfaʿuhum
يَنفَعُهُمْ
benefit them
അവർക്കു പ്രയോജനം ചെയ്യുക
īmānuhum
إِيمَٰنُهُمْ
their faith
അവരുടെ വിശ്വാസം
lammā ra-aw
لَمَّا رَأَوْا۟
when they saw
അവർ കണ്ടപ്പോഴുള്ള
basanā
بَأْسَنَاۖ
Our punishment
നമ്മുടെ ദണ്ഡനം, ശിക്ഷ
sunnata l-lahi
سُنَّتَ ٱللَّهِ
(Such is the) Way (of) Allah
അല്ലാഹുവിന്റെ നടപടിക്രമം
allatī qad khalat
ٱلَّتِى قَدْ خَلَتْ
which (has) indeed preceded
(മുൻ) കഴിഞ്ഞുപോയിട്ടുള്ളതായ
fī ʿibādihi
فِى عِبَادِهِۦۖ
among His slaves
അവന്റെ അടിയാൻമാരിൽ
wakhasira
وَخَسِرَ
And are lost
നഷ്ടമടയുകയും ചെയ്തു, നഷ്ടമടഞ്ഞതുമായ
hunālika
هُنَالِكَ
there
അവിടെവെച്ചു
l-kāfirūna
ٱلْكَٰفِرُونَ
the disbelievers
അവിശ്വാസികൾ

Falam yaku tanfa 'uhum eemaanuhum lammaa ra-aw baasana sunnatal laahil latee qad khalat fee 'ibaadihee wa khasira hunaalikal kaafiroon (Ghāfir 40:85)

English Sahih:

But never did their faith benefit them once they saw Our punishment. [It is] the established way of Allah which has preceded among His servants. And the disbelievers thereupon lost [all]. (Ghafir [40] : 85)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ നമ്മുടെ ശിക്ഷ കണ്ടുകഴിഞ്ഞ ശേഷമുള്ള വിശ്വാസം അവര്‍ക്കൊട്ടും ഉപകരിച്ചില്ല. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ചുപോന്ന നടപടിക്രമമാണിത്. അതോടെ സത്യനിഷേധികള്‍ കൊടിയ നഷ്ടത്തിലകപ്പെടുന്നു. (ഗാഫിര്‍ [40] : 85)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല.[1] അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. അവിടെ സത്യനിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു.

[1] അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി പ്രവാചകര്‍ നല്കിയ താക്കീതുകള്‍ പുച്ഛിച്ചു തള്ളിയ ജനവിഭാഗങ്ങളൊക്കെ ശിക്ഷ കണ്‍മുമ്പില്‍ കണ്ട സന്ദര്‍ഭത്തില്‍ അല്ലാഹുവില്‍ വിശ്വാസം പ്രഖ്യാപിക്കാന്‍ സന്നദ്ധരായിരുന്നു. പക്ഷെ, മരണം മുന്നില്‍ കാണുമ്പോഴത്തെ ആ പ്രഖ്യാപനം അല്ലാഹു പരിഗണിക്കുകയേ ഇല്ല. ശിക്ഷ ലഘൂകരിച്ചു കിട്ടാന്‍ അത് പ്രയോജനപ്പെടുകയുമില്ല.