Indeed, those who inject deviation into Our verses are not concealed from Us. So, is he who is cast into the Fire better or he who comes secure on the Day of Resurrection? Do whatever you will; indeed, He is Seeing of what you do. (Fussilat [41] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവര്‍ നമ്മുടെ ദൃഷ്ടിയില് നിന്ന് മറഞ്ഞു പോകുകയില്ല; തീര്‍ച്ച. അപ്പോള്‍ നരകത്തിലെറിയപ്പെടുന്നവനാണോ ഉത്തമന് അതല്ല ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നിര്‍ഭയനായിട്ട് വരുന്നവനോ? നിങ്ങള്‍ ഉദ്ദേശിച്ചത് നിങ്ങള്‍ ചെയ്തുകൊള്ളുക. തീര്‍ച്ചയായും അവന് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ ആയത്തുകളുടെ ശരിയായ ഉദ്ദേശത്തിൽ നിന്ന് മാറിപ്പോവുകയും, അവയെ നിഷേധിക്കുകയും കളവാക്കുകയും, ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നവരുടെ യഥാർത്ഥ അവസ്ഥ നമുക്ക് അവ്യക്തമാവുകയില്ല. നാം അവരെ അറിയുന്നുണ്ട്. നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരു വ്യക്തിയാണോ, അതല്ല പരലോകത്ത് ശിക്ഷ ബാധിക്കാതെ നിർഭയനായി എത്തിച്ചേരുന്ന വ്യക്തിയാണോ കൂടുതൽ ഉത്തമൻ?! അതിനാൽ മനുഷ്യരേ! നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ നന്മയോ തിന്മയോ പ്രവർത്തിച്ചു കൊള്ളുക! നാം നിങ്ങൾക്ക് നന്മയും തിന്മയും വിശദീകരിച്ചു തന്നു കഴിഞ്ഞിരിക്കുന്നു. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.