And We gave them clear proofs of the matter [of religion]. And they did not differ except after knowledge had come to them – out of jealous animosity between themselves. Indeed, your Lord will judge between them on the Day of Resurrection concerning that over which they used to differ. (Al-Jathiyah [45] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ക്കു നാം എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്രമാണങ്ങള്‍ നല്കി. വിജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണവര്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമായാണത്. അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളില്‍ നിന്റെ നാഥന് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ വിധിത്തീര്‍പ്പ് കല്പിക്കുന്നതാണ്. (അല്‍ജാസിയ [45] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ക്ക് നാം (മത) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ ഭിന്നിച്ചത് അവര്‍ക്കു അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്. അവര്‍ തമ്മിലുള്ള മാത്സര്യം നിമിത്തമാണത്. ഏതൊരു കാര്യത്തില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതില്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവര്‍ക്കിടയില്‍ നിന്റെ രക്ഷിതാവ് വിധികല്‍പിക്കുക തന്നെ ചെയ്യും.
2 Mokhtasar Malayalam
സത്യവും അസത്യവും വേർതിരിക്കുന്ന തെളിവുകൾ നാം അവർക്ക് നൽകുകയും ചെയ്തു. നമ്മുടെ നബിയായ മുഹമ്മദ് നബി -ﷺ- യുടെ നിയോഗമനത്തോടെ, തെളിവുകൾ സുസ്ഥാപിതമായതിന് ശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള പരസ്പര മാത്സര്യമല്ലാതെ മറ്റൊന്നുമല്ല ഈ അഭിപ്രായഭിന്നതയിലേക്ക് അവരെ കൊണ്ടു ചെന്നെത്തിച്ചത്. അല്ലാഹുവിൻറെ റസൂലേ! തീർച്ചയായും ഇഹലോകത്ത് അവർ അഭിപ്രായഭിന്നതയിലായിട്ടുള്ള വിഷയത്തിൽ, നിൻറെ രക്ഷിതാവ് അന്ത്യനാളിൽ അവർക്കിടയിൽ വിധി കൽപ്പിക്കുന്നതാണ്. അന്ന് സത്യവാൻ ആരായിരുന്നെന്നും, അസത്യവാനാരായിരുന്നെന്നും അവൻ വ്യക്തമാക്കുന്നതാണ്.