Skip to main content

۞ وَاذْكُرْ اَخَا عَادٍۗ اِذْ اَنْذَرَ قَوْمَهٗ بِالْاَحْقَافِ وَقَدْ خَلَتِ النُّذُرُ مِنْۢ بَيْنِ يَدَيْهِ وَمِنْ خَلْفِهٖٓ اَلَّا تَعْبُدُوْٓا اِلَّا اللّٰهَ ۗاِنِّيْٓ اَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيْمٍ   ( الأحقاف: ٢١ )

wa-udh'kur
وَٱذْكُرْ
And mention
ഓര്‍ക്കുക
akhā ʿādin
أَخَا عَادٍ
(the) brother (of) Aad
ആദിന്റെ സഹോദരനെ
idh andhara
إِذْ أَنذَرَ
when he warned
അദ്ദേഹം താക്കീതു (മുന്നറിയിപ്പു) നല്‍കിയപ്പോള്‍
qawmahu
قَوْمَهُۥ
his people
തന്റെ ജനതക്കു
bil-aḥqāfi
بِٱلْأَحْقَافِ
in the Al-Ahqaf
അഹ്ഖാഫില്‍വെച്ചു
waqad khalati
وَقَدْ خَلَتِ
and had already passed away and had already passed away
കഴിഞ്ഞുപോയിട്ടുമുണ്ടു
l-nudhuru
ٱلنُّذُرُ
[the] warners
താക്കീതുകാര്‍
min bayni yadayhi
مِنۢ بَيْنِ يَدَيْهِ
before him before him before him
അദ്ദേഹത്തിന്റെ മുന്നില്‍
wamin khalfihi
وَمِنْ خَلْفِهِۦٓ
and after him and after him
പിന്നിലും
allā taʿbudū
أَلَّا تَعْبُدُوٓا۟
"That not you worship
നിങ്ങള്‍ ആരാധിക്കരുതെന്നു
illā l-laha
إِلَّا ٱللَّهَ
except Allah
അല്ലാഹുവിനെയല്ലാതെ
innī akhāfu
إِنِّىٓ أَخَافُ
Indeed, I [I] fear
നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു
ʿalaykum
عَلَيْكُمْ
for you
നിങ്ങളുടെമേല്‍
ʿadhāba yawmin
عَذَابَ يَوْمٍ
a punishment (of) a Day
ഒരു ദിവസത്തിലെ ശിക്ഷ
ʿaẓīmin
عَظِيمٍ
Great"
വമ്പിച്ച

Wazkur akhaa 'Aad, iz anzara qawmahoo bil Ahqaafi wa qad khalatin nuzuru mim baini yadaihi wa min khalfiheee allaa ta'budooo illal laaha inneee akhaafu 'alaikum 'azaaba Yawmin 'azeem (al-ʾAḥq̈āf 46:21)

English Sahih:

And mention, [O Muhammad], the brother of Aad, when he warned his people in [the region of] al-Ahqaf – and warners had already passed on before him and after him – [saying], "Do not worship except Allah. Indeed, I fear for you the punishment of a terrible day." (Al-Ahqaf [46] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആദിന്റെ സഹോദരന്റെ വിവരം അറിയിച്ചുകൊടുക്കുക. അഹ്ഖാഫിലെ തന്റെ ജനതക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയ കാര്യം. മുന്നറിയിപ്പുകാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ആ മുന്നറിയിപ്പിതാ: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ വഴിപ്പെട്ട് ജീവിക്കരുത്. നിങ്ങളുടെ മേല്‍ ഭീകരനാളിലെ ശിക്ഷ വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (അല്‍അഹ്ഖാഫ് [46] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ)പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം.[1] അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്‌.)

[1] അറേബ്യയുടെ തെക്കുഭാഗത്ത് ഹദര്‍മൗത്തിലെ മണല്‍ക്കുന്നുകള്‍ നിറഞ്ഞ പ്രദേശത്ത് (അഹ്ഖാഫ്) ആയിരുന്നു ആദ് സമുദായം താമസിച്ചിരുന്നത്. അവിടേക്കാണ് ഹൂദ് നബി (عليه السلام) നിയോഗിക്കപ്പെട്ടിരുന്നത്.